Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
"എന്റെ സ്കോളര്‍ഷിപ്പും വിദ്യാഭ്യാസ വായ്പയും വെളിപ്പെടുത്താം; 'ചക്രവര്‍ത്തി' ബിരുദം കാണിക്കുമോ?": മോദിയെ വെല്ലുവിളിച്ച്‌ അഭിജീത് ദിപ്കെ

"എന്റെ സ്കോളര്‍ഷിപ്പും വിദ്യാഭ്യാസ വായ്പയും വെളിപ്പെടുത്താം; 'ചക്രവര്‍ത്തി' ബിരുദം കാണിക്കുമോ?": മോദിയെ വെല്ലുവിളിച്ച്‌ അഭിജീത് ദിപ്കെ

ന്യൂഡല്‍ഹി: വിദേശപഠനത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച്‌ ആർ.ടി.ഐ അപേക്ഷ ഉയർന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത വീണ്ടും ചർച്ചയാക്കി കോക്രോച്ച്‌ ജനത പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദിപ്കെ.

തന്റെ സ്കോളർഷിപ്പിന്റെയും വിദ്യാഭ്യാസ വായ്പയുടെയും രേഖകള്‍ പരസ്യമാക്കാൻ തയ്യാറാണെന്നും, "ചക്രവർത്തി തന്റെ ബിരുദം കാണിക്കുമോ?" എന്ന ചോദ്യവുമായി അദ്ദേഹം പ്രധാനമന്ത്രിയെ വെല്ലുവിളിച്ചു.

സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ദിപ്കെയുടെ പ്രതികരണം. തന്റെ വിദേശപഠനത്തിനായി ബോസ്റ്റണ്‍ സർവകലാശാല നല്‍കിയ സ്കോളർഷിപ്പും വിദ്യാഭ്യാസ വായ്പയും സംബന്ധിച്ച രേഖകള്‍ പുറത്തുവിടാൻ താൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ബി.ജെ.പി നേതാക്കളും അവരുടെ വിദ്യാഭ്യാസ യോഗ്യതകള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെക്കാൻ തയ്യാറാകുമോയെന്നും ദിപ്കെ ചോദിച്ചു.

"ഒരു സാധാരണ കുടുംബത്തിലെ യുവാവ് ബോസ്റ്റണ്‍ സർവകലാശാലയില്‍ പഠിച്ചാല്‍ എന്താണ് പ്രശ്നം? വിദ്യാഭ്യാസത്തോട് ഇത്രയും എതിർപ്പ് എന്തിനാണ്?" എന്നും ദിപ്കെ ചോദിച്ചു. തന്റെ പഠനം സ്കോളർഷിപ്പിന്റെയും വിദ്യാഭ്യാസ വായ്പയുടെയും സഹായത്തോടെയാണെന്നും, അതില്‍ ഒളിച്ചുവെക്കാൻ ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൂറത്ത് സ്വദേശിയായ ഒരു ആർ.ടി.ഐ പ്രവർത്തകൻ ദിപ്കെയുടെ വിദേശപഠനത്തിന്റെ സാമ്പത്തിക സ്രോതസ്സുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. വിഷയത്തില്‍ ബി.ജെ.പി ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

Coacroach Janata Party founder Abhijeet Dipke challenges prime minister Narendra Modi to show his educational qualification to the public. He also said that he can show the details about the educational scholarship and loan. he also challenges all BJP leaders to show their educational qualification to the public.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham