Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എസ്. ശ്രീജിത്തിന്റെ ഡി.ജി.പി സ്ഥാനക്കയറ്റം: സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടതി

എസ്. ശ്രീജിത്തിന്റെ ഡി.ജി.പി സ്ഥാനക്കയറ്റം: സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടതി

കൊച്ചി: ജയില്മേധാവി എസ്. ശ്രീജിത്തിന് ഡി.ജി.പി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്കിയ സര്ക്കാര് നടപടിക്കെതിരെ രൂക്ഷ വിമര്ശനവുമായി ഹൈക്കോടതി.

ആരോപണങ്ങള് നേരിടുന്ന ഉദ്യോഗസ്ഥന് എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും തിടുക്കത്തില് സ്ഥാനക്കയറ്റം നല്കിയതെന്ന് കോടതി ചോദിച്ചു. ഹരജി പരിഗണനയിലിരിക്കെ സര്ക്കാര് തീരുമാനം എടുത്തതും കോടതി വിമര്ശിച്ചു.

എ.ഡി.ജി.പിയെ ഡി.ജി.പിയായി നിയമിക്കുമ്പോള് വിജിലന്സ് ക്ലിയറന്സ് നിര്ബന്ധമാണെന്ന ചട്ടം പാലിക്കപ്പെട്ടിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്ഥാനക്കയറ്റം നിലവിലെ ചട്ടങ്ങള്ക്ക് വിരുദ്ധമാണെന്നും കോടതിയുടെ നിര്ദേശങ്ങള് പാലിക്കാത്തതിലുള്ള അതൃപ്തിയും ബെഞ്ച് രേഖപ്പെടുത്തി.

സി.ജെ.പി പ്രതിഷേധക്കേസുകള്‍: സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കി സുപ്രിംകോടതി

മുന്കൂട്ടി അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം നിലനില്ക്കെയാണ് എസ്. ശ്രീജിത്തിന് ഡി.ജി.പി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്കി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. എഡിജിപിയായിരുന്ന എം.ആര്. അജിത് കുമാര് സസ്പെന്ഷനിലായതോടെയാണ് ഒഴിവുവന്ന പദവിയിലേക്ക് ശ്രീജിത്തിനെ നിയമിച്ചത്.

നവകേരള സദസിനിടെ മുന് മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കേസില് ഇടപെട്ടെന്ന ആരോപണത്തെ തുടര്ന്നാണ് എം.ആര്. അജിത് കുമാറിനെ സസ്പെന്ഡ് ചെയ്തത്. അതേസമയം, ഡിജിപി പദവിയിലേക്ക് ഉയര്ത്തിയെങ്കിലും എസ്. ശ്രീജിത്ത് നിലവില് ജയില് മേധാവിയായി തന്നെ തുടരും.

The High Court came down heavily against the government’s decision to promote Jail Chief S. Sreejith to the DGP rank.The court asked on what basis an officer facing allegations was given such a hasty promotion. It also criticized the government for taking the decision while the petition was still under consideration.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham