Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എസ്.ഐ.ആര്‍: മേഖലാതലങ്ങളില്‍ എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധജ്വാല ഇന്ന്

എസ്.ഐ.ആര്‍: മേഖലാതലങ്ങളില്‍ എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധജ്വാല ഇന്ന്

കോഴിക്കോട്: വോട്ടർപട്ടിക പുനഃപരിശോധനയുടെ മറവില്‍ പൗരത്വവും വോട്ടവകാശവും നിഷേധിക്കാനുള്ള നീക്കങ്ങള്‍ക്കെതിരേ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച രണ്ടാംഘട്ട സമരപരിപാടിയുടെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ മുഴുവൻ മേഖലകളിലും പ്രതിഷേധ ജ്വാല സംഘടിപ്പിക്കും.

കഴിഞ്ഞദിവസം കോഴിക്കോട് നടന്ന നൈറ്റ് മാർച്ചിന്റെ തുടർച്ചയായാണ് പ്രക്ഷോഭം മേഖലാതലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യമുയർത്തി ശക്തമായ ജനകീയ പ്രതിരോധം തീർക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെയും ഭരണഘടനാ മൂല്യങ്ങളെയും ബാധിക്കുന്ന നീക്കങ്ങള്‍ക്കെതിരേ പൊതുസമൂഹത്തിന്റെ ജാഗ്രത ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടിയാണ് എസ്.കെ.എസ്.എസ്.എഫ് പ്രക്ഷോഭം തുടരുന്നത്. വോട്ടർപട്ടികയില്‍നിന്ന് അർഹരായവരുടെ പേരുകള്‍ അന്യായമായി ഒഴിവാക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും പരിശോധനാ നടപടികള്‍ സുതാര്യവും നീതിപൂർവവുമായിരിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം കോഴിക്കോട് സംഘടിപ്പിച്ച നൈറ്റ് മാർച്ചിലൂടെ ഉയർത്തിയ പ്രതിഷേധ സന്ദേശം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് രണ്ടാംഘട്ട സമരത്തിലൂടെ ലക്ഷ്യമിടുന്നത്.

ഇതിൻ്റെ തുടർച്ചയായി വിദ്യാർഥികള്‍ക്കും യുവജനങ്ങള്‍ക്കും പൊതുസമൂഹത്തിനും വിഷയത്തില്‍ വ്യക്തമായ ബോധവല്‍ക്കരണം നല്‍കുന്നതിനൊപ്പം ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള കൂട്ടായ മുന്നേറ്റം ശക്തിപ്പെടുത്താനും പ്രവർത്തകർ രംഗത്തിറങ്ങും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham