കോഴിക്കോട്: സമസ്ത കേരള ജംഇയ്യതുല് ഉലമയുടെയും സുന്നി യുവജന സംഘത്തിന്റെയും (എസ്.വൈ.എസ്) ദീര്ഘകാല ജനറല് സെക്രട്ടറിയായിരുന്ന പ്രൊഫ.
കെ. ആലിക്കുട്ടി മുസ്്ലിയാര് അനുസ്മരണ സെമിനാര് എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില് നാളെ മലപ്പുറം ചങ്ങരംകുളം എഫ്.എല്.ജി ഓഡിറ്റോറിയത്തില് നടക്കും.
ഉച്ചയ്ക്ക് രണ്ടിനു നടക്കുന്ന സെമിനാര് എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല് സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള് ജമലുല്ലൈലി അധ്യക്ഷനാകും. ആലിക്കുട്ടി മുസ്്ലിയാര് വിദ്യാഭ്യാസം: പഠനം, പ്രതിഭ, വ്യതിരിക്തത വിഷയത്തില് ഡോ. സി.കെ അബ്ദുറഹ്മാന് മുസ്്ലിയാര്, പ്രസ്ഥാനം: ആദര്ശം, പൈതൃകം, പൊതുബോധം വിഷയത്തില് അബ്ദുല് ഹമീദ് ഫൈസി അമ്പലക്കടവ്, വ്യക്തിത്വം: സൗമ്യത, സാമൂഹികം, അന്തര്ദേശീയം വിഷയത്തില് അബ്ദുസ്സമദ് പൂക്കോട്ടൂര്, അക്കാദമികം: ദര്ശനം, അധ്യാപനം, അടയാളപ്പെടുത്തല് എന്നതില്‍ ഹംസ റഹ്മാനി കൊണ്ടിപറമ്പ് എന്നിവര് വിഷയാവതരണം നടത്തും. സംസ്ഥാന സെക്രട്ടറി കെ. മോയിന് കുട്ടി മാസ്റ്റര് മോഡറേറ്ററാകും.
ഓര്ഗനൈസിങ് സെക്രട്ടറി കെ.കെ.എസ് തങ്ങള് വെട്ടിച്ചിറ ആമുഖഭാഷണം നടത്തും. സി.എച്ച് ത്വയ്യിബ് ഫൈസി, മുഹമ്മദ് റാഫി പെരുമുക്ക് സംബന്ധിക്കും.

