കോഴിക്കോട്: 'തിരുനബി (സ) കാലം തേടുന്ന കാരുണ്യം' പ്രമേയത്തില്‍ ഓഗസ്റ്റ് 12 മുതല് സെപ്റ്റംബര് 12 വരെ റബീഅ് കാംപയിന് ആചരിക്കാന് സുന്നി യുവജന സംഘം സംസ്ഥാന പ്രവര്ത്തക സമിതി യോഗം തീരുമാനിച്ചു.
ഓഗസ്റ്റ് 12നു രാവിലെ ഏഴിന് പാണക്കാട്ടുവച്ച് മൗലിദ് പാരായണത്തോടെ കാംപയിന് തുടക്കമാകും. തുടർന്ന വൈകീട്ട് നാലിന് എറണാകുളത്ത് കാംപയിന് ഉദ്ഘാടന സമ്മേളനം നടക്കും. ദീര്ഘകാലം എസ്.വൈ.എസ് ജനറല് സെക്രട്ടറിയായിരുന്ന പ്രൊഫ. കെ. ആലിക്കുട്ടി മുസ്്ലിയാരുടെ പേരില് ഓഗസ്റ്റ് 19നു തൃശൂര് ജില്ലയിലെ ചാവക്കാട്ട് അനുസ്മരണ സമ്മേളനവും സെമിനാറും നടത്താനും തീരുമാനിച്ചു.
ഒക്ടോബര് 1 മുതല് ഡിസംബര് 31 വരെ ആദര്ശ കാംപയിന് നടത്താനും സെപ്റ്റംബര് 15 മുതല് 30 വരെ അംഗത്വകാലം ആചരിക്കാനും തീരുമാനിച്ചു. ഓഗസ്റ്റ് 15നു എല്ലാ വര്ഷവും നടത്തിവരുന്ന രാഷ്ട്രരക്ഷാ സംഗമവും നടക്കും. സമസ്ത നൂറാം വാര്ഷിക പദ്ധതിയുടെ ഭാഗമായി ഒളവട്ടൂരില് സ്ഥാപിക്കുന്ന റിലാക്സ് വില്ലേജിന്റെ കുറ്റിയടിക്കല് കര്മം ഓഗസ്റ്റ് 29ന് രാവിലെ 11ന് നടത്താനും നിശ്ചയിച്ചു.
സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള് അധ്യക്ഷനായി.
അബ്ദുല് ഹമീദ് ഫൈസി അമ്പലക്കടവ്, എ.എം പരീത് എറണാകുളം, കെ.എ റഹ്മാന് ഫൈസി, പുത്തനഴി മൊയ്തീന് ഫൈസി, മലയമ്മ അബൂബക്കര് ബാഖവി, മുസ്തഫ മുണ്ടുപാറ, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, കെ.കെ.എസ് തങ്ങള് വെട്ടിച്ചിറ, നാസര് ഫൈസി കൂടത്തായി, സലിം എടക്കര, നിസാര് പറമ്പന്, സലാഹുദ്ദീന് ഫൈസി വല്ലപ്പുഴ, ഇബ്രാഹിം ഫൈസി പേരാല്, കാടാമ്പുഴ മൂസ ഹാജി, അബ്ദുറഹീം ചുഴലി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, എ.കെ അബ്ദുല് ബാഖി, നാസര് മൗലവി വയനാട്, സി.വി കബീര് മുട്ടം, ഷരീഫ് കുട്ടി ഹാജി കോട്ടയം, പി.എസ് സുബൈര് ഇടുക്കി, ഹംസ ഹാജി കാസര്കോട്, അഷ്റഫ് ഫൈസി കുടക്, വി.പി മോയിന് ഫൈസി നീലഗിരി, പി.എം ലത്തീഫ് ഹാജി ബംഗളൂരു, ടി.പി.സി തങ്ങള്, സി.എം കുട്ടി സഖാഫി, മലയമ്മ അബൂബക്കര് ഫൈസി, ഒ.എം ഷരീഫ് ദാരിമി കോട്ടയം, എന്. കുഞ്ഞിപ്പോക്കര്, എ. അഷ്റഫ് മുസ്ലിയാര്, കെ.എം കുട്ടി, ഷാഹുല് ഹമീദ് മാസ്റ്റര് മേല്മുറി, മുഹമ്മദ് കുട്ടി ഹസനി പങ്കെടുത്തു. ജനറല് സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള് ജമലുല്ലൈലി സ്വാഗതവും കെ. മോയിൻ കുട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു.
SYS is set to start the rabeeh campaign from august 12. It is organised for the welcoming meelad u nabi

