Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 21,500ലെറെ കുഞ്ഞുങ്ങളെ; അതില്‍ ആയിരത്തിലേറെ ശിശുക്കള്‍

ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 21,500ലെറെ കുഞ്ഞുങ്ങളെ; അതില്‍ ആയിരത്തിലേറെ ശിശുക്കള്‍

സ സിറ്റി: ഇസ്റാഈല് എന്ന ഭീകരരാജ്യം ഗസ്സയില് കൊന്നൊടുക്കിയത് 21,500ലേറെ കുരുന്നുകളെ. ലോകം ഇന്നോളം കണ്ട അതിക്രൂരവും ഭീകരവുമായ വംശഹത്യാ യുദ്ധം 1000 ദിവസം പിന്നിടുമ്പോഴാണ് ഈ കണക്കുകള് പുറത്തു വന്നിരിക്കുന്നത്.

സമാധാനത്തിന്റെ വലിയ വലിയ പ്രസ്താവനകള് പുറപ്പെടുവിക്കുന്ന ലോകരാഷ്ട്രങ്ങളുടെ മൗനത്തിന് മേലാണ് ഈ കുരുന്നുരക്തം ഒഴുകിപ്പരക്കുന്നത്.

2023ല് ഇസ്റാഈല് ആരംഭിച്ച വംശഹത്യാ യുദ്ധത്തിലെ മരണങ്ങളുടെയും നാശനഷ്ടങ്ങളുടെയും കണക്കുകള് കഴിഞ്ഞ വ്യാഴാവ്ചയാണ് ഗസ്സ മീഡിയ ഓഫിസ് പുറത്തു വിട്ടത്. 21,500ലേറെ കുട്ടികള് ഇവിടെ കൊല്ലപ്പെട്ടു. 44500 കുട്ടികള്ക്ക് പരുക്കേറ്റിട്ടുണ്ട്. ഗസ മീഡിയ ഓഫീസിന്റെ കണക്കുകളില് പറയുന്നു. കൊല്ലപ്പെട്ട കുഞ്ഞുങ്ങളില് 450 പേര് നവജാത ശിശുക്കളാണ്. ഒരു വയസ് പോലും തികയാത്ത 1029 കുട്ടികളേയും ഇസ്റാഈല് കൊന്നു കളഞ്ഞു. അഞ്ച് വയസിന് താഴെയുള്ള 5031 കുട്ടികളാണ് കൊല്ലപ്പെട്ടവരിലുള്ളതെന്നും ഔദ്യോഗിക കണക്കുകള് വ്യക്തമാക്കുന്നു.

'നേതാക്കളെല്ലാം അവിടെയുണ്ട്, ഒരൊറ്റ വെടിക്ക് കൂട്ടത്തോടെ ഇല്ലാതാക്കാം' ഖാംനഈയുടെ സംസ്ക്കാര ചടങ്ങുകള്ക്കിടെ ട്രംപിന്റെ ഡയലോഗ്; ഇറാന് ജനതയുടേത് കള്ളക്കണ്ണീരെന്ന് പരിഹാസം

ഈ കാലയളവില് ആകെ 73,066 പേരാണ് ഗസ്സയില് കൊല്ലപ്പെട്ടത്. ഇതില് 12,500 പേര് സ്ത്രീകളാണ്. 1,73,514 പേര്ക്ക് ആക്രമണങ്ങളില് പരുക്കേറ്റു. 9,500 പേരെ കാണാതാവുകയും ചെയ്തു. കാണാതായവരില് പലരും കെട്ടിടാവശിഷ്ടങ്ങള്ക്കിടയില് കുടുങ്ങിക്കിടക്കുന്നതായാണ് കരുതുന്നത്.

പരുക്കേറ്റവരില് പലരും മരണതുല്യമായ ജീവിതം നയിക്കുന്നവരാണെന്ന് റിപ്പോര്ട്ട് വിശദമാക്കുന്നു. പരുക്കേറ്റ 1,73,514 പേരില് 19,000 പേര്ക്ക് ദീര്ഘ കാലം ചികിത്സ ആവശ്യമാണെന്നാണ് പറയുന്നത്. 5400 പേര്ക്ക് ആക്രമണങ്ങളില് ശരീര ഭാഗങ്ങള് നഷ്ടപ്പെട്ടിട്ടുണ്ട്. 1200 പേര്ക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടു. മാതാപിതാക്കള് കൊല്ലപ്പെട്ട് 58,800 ലേറെ കുട്ടികള് അനാഥരായെന്നും ഗസ മീഡിയ ഓഫിസിന്റെ കണക്കുകള് പറയുന്നു.

2700 കുടുംബങ്ങളെ പൂര്ണമായും ഈ ഭൂമിയില് നിന്ന് തുടച്ചു നീക്കി. കുടുംബത്തില് ഒരാള് മാത്രം ശേഷിച്ച്‌ 6020 കുടുംബങ്ങളിലാണ്. 928 കായിക താരങ്ങളെ കൊന്നും. 262 മാധ്യമ പ്രവര്ത്തകരേയും വകവരുത്തി. 194 മുനിസിപ്പല് ജീവനക്കാരും ഇസ്റാഈല് ആക്രമണങ്ങളില് ഗസ്സയില് കൊല്ലപ്പെട്ടു. 2023 ഒക്ടോബര് മുതല് ഇതുവരെ 362 ആരോഗ്യ പ്രവര്ത്തകരെ ഇസ്റാഈഈല് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. അതില് 83 പേര് ഇപ്പോഴും തടവില് കഴിയുകയാണെന്നും റിപ്പോര്ട്ട് ചൂണ്ടിക്കാട്ടുന്നു.

223,000 ടണ്ണിലധികം സ്ഫോടകവസ്തുക്കളാണ് ഗസ്സയെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ആക്രമണങ്ങള്ക്കായി ഇസ്റാഈല് ഇവിടെ ഉപയോഗിച്ചത്. സുരക്ഷിത മേഖല എന്ന് ലേബല് ചെയ്യപ്പെട്ടിടത്ത് പോലും അതിഭീകരമായ ആക്രമണങ്ങള് നടത്തി. 'സുരക്ഷിത മേഖല' എന്ന് ഇസ്റാഈല് അവകാശപ്പെടുന്ന അല്-മവാസി പ്രദേശത്ത് 241 തവണയാണ് അവര് ബോംബാക്രമണം നടത്തിയതെന്ന് ഗസ മീഡിയ ഓഫീസ് ചൂണ്ടിക്കാട്ടുന്നു.

വല്ലിപ്പക്കൊപ്പം പ്രാര്ഥനകള് ഏറ്റുവാങ്ങി കുഞ്ഞുമോളും; ഖാംനഈക്കൊപ്പം ചെറുമകളുടെ മയ്യിത്തും, കാണുന്നവരില് നോവുണര്ത്തി പാല്മണം മാറാത്ത കുരുന്നിന്റെ ചിത്രം

പട്ടിണിയും പോഷകാഹാരക്കുറവും കാരണവും ഗസ്സയില് നിരവധി പേര് ദിനംപ്രതി മരിച്ചു വീഴുന്നുണ്ട്. ഈ വംശഹത്യാ കാലയളവില് മാത്രം ഇക്കാരണങ്ങള് കൊണ്ട് റിപ്പോര്ട്ട് ചെയ്യപ്പെട്ട മരണം 460 ആണ്. ഇതില് 164 കുട്ടികളും ഉള്പ്പെടുന്നു. ഈ കാലയളവില് 12000 അബോര്ഷന് കേസുകളാണ് ഗസ്സയില് റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇസ്റാഈലിന്റെ ആക്രമണങ്ങള് കാരണം 21,42,000 പേരാണ് 2023 ഒക്ടോബര് മുതല് പലായനം ചെയ്യാന് നിര്ബന്ധിതരായത്.

2023 ഒക്ടോബറില് ആണ് ഗസ്സയില് വംശഹത്യാ യുദ്ധം ആരംഭിക്കുന്നത്. ഈ ആയിരം ദിവസത്തിനിടെ ഗസ്സയുടെ 90 ശതമാനം പ്രദേശവും പൂര്ണമായി നശിച്ച അവസ്ഥയിലാണ്. ഗസ്സ മുനമ്പിന്റെ 80 ശതമാനം പ്രദേശവും ഇസ്റാഈല് ഈ കാലയളവില് അധിനിവേശം നടത്തി പിടിച്ചെടുത്തുവെന്നും കണക്കുകള് വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്ഷം ഒക്ടോബറില് ഗസസയില് വെടിനിര്ത്തല് പ്രഖ്യാപിച്ചിരുന്നു. എന്നാല് വെടിനിര്ത്തലിന് ശേഷവും 265 കുട്ടികള് കൊല്ലപ്പെട്ടതായാണ് യൂണിസെഫിന്റെ കണക്കുകള്. പ്രതിദിനം ഒരു കുട്ടിയെങ്കിലും ഗസ്സയില് ഇസ്റാഈല് ആക്രമണത്തില് കൊല്ലപ്പെടുന്നതായാണ് ഈ കണക്കുകള് സൂചിപ്പിക്കുന്നത്.

more than 21,500 children, including over 1,000 infants, have reportedly been killed in the gaza conflict, according to health authorities and humanitarian reports, highlighting the severe humanitarian toll.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham