മനാമ: രാജ്യത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി 2026 മുതല്‍ 2030 വരെയുള്ള കാലയളവില്‍ വൻ റോഡ് വികസന പദ്ധതികള്‍ നടപ്പിലാക്കാൻ ഒരുങ്ങി ബഹ്റൈൻ ഒരുങ്ങുന്നു.
പ്രതീക്ഷയോടെ കാത്തിരിക്കുന്ന നോർത്ത് ബഹ്റൈൻ ഹൈവേയുടെ ആസൂത്രണം, രൂപകല്‍പ്പന, ധനസഹായം എന്നിവയുമായി ബന്ധപ്പെട്ട പഠനങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം അല്‍ ഹവാജ് വ്യക്തമാക്കി.
പാർലമെന്റിന്റെ സാമ്പത്തിക കാര്യ സമിതി അധ്യക്ഷൻ അഹമ്മദ് അല്‍ സല്ലൂമിന് നല്‍കിയ വിശദമായ മറുപടിയിലാണ് മന്ത്രി വരാനിരിക്കുന്ന പദ്ധതികളെക്കുറിച്ച് വ്യക്തമാക്കിയത്. നിലവിലുള്ള പ്രധാന പാതകളുടെ ശേഷി വർധിപ്പിക്കുകയും ആധുനികവല്‍ക്കരിക്കുകയും ചെയ്യും. പ്രധാന കവലകളില്‍ പുതിയ മേല്‍പ്പാലങ്ങളും ഇന്റർചേഞ്ചുകളും നിർമ്മിക്കും. ഗവർണറേറ്റുകള്‍ തമ്മിലുള്ള റോഡ് ശൃംഖല ശക്തിപ്പെടുത്തും. വിവിധ ഘട്ടങ്ങളിലായാണ് ഈ പദ്ധതികള്‍ നടപ്പിലാക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Bahrain is set to implement major road development projects from 2026 to 2030 to reduce traffic congestion and improve infrastructure. Works Minister Ibrahim Al Hawaj confirmed that studies for the North Bahrain Highway are in their final stages, alongside plans for new flyovers, interchanges, and modernization of existing networks.

