Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഗുരുവായൂരില്‍ ഇന്ന് മുതല്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം; മണിക്കൂറില്‍ 300 പേര്‍ക്ക് ദര്‍ശനം

ഗുരുവായൂരില്‍ ഇന്ന് മുതല്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം; മണിക്കൂറില്‍ 300 പേര്‍ക്ക് ദര്‍ശനം

തൃശൂര്: ഗുരുവായൂരില് ഇന്ന് മുതല് വെര്ച്വല് ക്യൂ സംവിധാനം. മണിക്കൂറില് 300 പേര്ക്ക് ദര്ശനം സാധ്യമാകും. വെര്ച്വല് ക്യൂവിന്റെ ഔപചാരിക ഉദ്ഘാടനം ഗുരുവായൂര് ദേവസ്വം ചെയര്മാന് എ.വി.ഗോപിനാഥ് നിര്വ്വഹിക്കും.

ആദ്യഘട്ടത്തില് മണിക്കൂറില് മൂന്നുറു ഭക്തര്ക്ക് ഓണ്ലൈന് വഴി ദര്ശനം സാധ്യമാകും. പരീക്ഷണാടിസ്ഥാനത്തില് എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് നിലവില് ദര്ശനം ക്രമീകരിച്ചിരിക്കുന്നത്. പ്രതിദിനം 2,400 ഭക്തര്ക്ക് ദര്ശന സൗകര്യം ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഗുരുവായൂര് ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ തീരുമാനപ്രകാരവും കേരള ഹൈക്കോടതിയുടെ നിര്ദേശത്തെ തുടര്ന്നുമാണ് ഓണ്ലൈന് ദര്ശന സംവിധാനം നടപ്പാക്കുന്നത്. ദര്ശനത്തിനായുള്ള ബുക്കിങ് ഗുരുവായൂര് ദേവസ്വം ബോര്ഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ നടത്താം. ഒരു ബുക്കിങില് പരമാവധി ആറ് പേരെയാണ് ഉള്പ്പെടുത്തേണ്ടത്. പ

ുതിയ സംവിധാനം വിജയകരമാകുന്ന സാഹചര്യത്തില് എല്ലാ ദിവസവും ഓണ്ലൈന് വഴി ദര്ശനസമയം മുന്കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഭക്തര്ക്ക് ലഭ്യമാക്കുമെന്ന് ദേവസ്വം അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham