കൊച്ചി: ഗ്യാസ് വിലവര്ധനയില് പ്രതിഷേധിച്ച് ഹോട്ടല് തൊഴിലാളികള് സമരത്തിലേക്ക്. മെയ് 6ന് ഹോട്ടലുകള് അടച്ചിട്ട് പ്രതിഷേധിക്കും.
ഹോട്ടല് ആന്ഡ് റസ്റ്റോറന്റ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വര്ധിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പൂര്ത്തിയായതിന് ശേഷമാണ് ജീവനക്കാരുടെ നെഞ്ചത്തടിച്ച് മോദി സര്ക്കാര് വില വര്ധനവ് നടപ്പാക്കിയത്. ഇതിനെതിരെ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
ഒറ്റയടിക്ക് ഇത്രയധികം വില വര്ധിപ്പിക്കുന്നത് അപൂര്വമാണ്. ഡല്ഹിയില് നിലവില് ഗ്യാസ് വില 3071.50 രൂപയായി ഉയര്ന്നു. മുംബൈ 3024, കൊച്ചി 3085, തിരുവനന്തപുരം 3106, കോഴിക്കോട് 3117.5 എന്നിങ്ങനെയാണ് വില വര്ധിച്ചത്.
മഴ മുന്നറിയിപ്പില് മാറ്റം; ഏഴിടത്ത് യെല്ലോ അലര്ട്ട്; ജാഗ്രത നിര്ദേശം
കേരളം, അസം, പശ്ചിമ ബംഗാള്, തമിഴ്നാട് സംസ്ഥാനങ്ങളിലായി നിയമസഭാ തെരഞ്ഞെടുപ്പ് പൂര്ത്തിയാകുന്നതോടെ ഗ്യാസ് വിലയിലും, പെട്രോള് വിലയിലും വര്ധനവുണ്ടാകുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. പല രാഷ്ട്രീയ നിരീക്ഷകരും കേന്ദ്ര സര്ക്കാരിന്റെ നടപടിക്കെതിരെ മുന്നറിയിപ്പും നല്കിയിരുന്നു. പശ്ചിമ ബംഗാളില് ഏപ്രില് 29ന് അവസാന ഘട്ട വോട്ടെടുപ്പ് അവസാനിച്ചു. കൃത്യം ഒരു ദിവസം പിന്നിട്ട് മെയ് 1നാണ് ആയിരം രൂപയ്ക്കടുത്ത് വില വര്ധിപ്പിച്ച് രാജ്യത്തെ കോടി കണക്കിന് തൊഴിലാളികളുടെ നെഞ്ചത്തടിച്ചിരിക്കുകയാണ് മോദി സര്ക്കാര്. ഗ്യാസ് വില വര്ധിച്ചതോടെ ഭക്ഷണ സാധനങ്ങള്ക്കും വിലവര്ധിക്കും. ഇത് വരും നാളുകളില് രാജ്യത്ത് വലിയ പ്രതിസന്ധിക്ക് കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
hotel workers to go on strike protesting gas price hike. hotels will be closed on may 6 as part of the protest

