Dailyhunt
ഹൈഫയിലെ ജനവാസ കേന്ദ്രങ്ങളില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; ബഹുനില കെട്ടിടം തകര്‍ന്നു, വന്‍ നാശനഷ്ടം

ഹൈഫയിലെ ജനവാസ കേന്ദ്രങ്ങളില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; ബഹുനില കെട്ടിടം തകര്‍ന്നു, വന്‍ നാശനഷ്ടം

തെല് അവീവ്: വടക്കന് ഇസ്റാഈലിലെ പ്രധാന തുറമുഖ നഗരമായ ഹൈഫയില് ഇറാന് നടത്തിയ ബാലിസ്റ്റിക് മിസൈല് ആക്രമണത്തില് വന് നാശനഷ്ടം.

ഞായറാഴ്ച വൈകുന്നേരം ജനവാസ കേന്ദ്രത്തില് മിസൈല് പതിച്ച്‌ ഒരു ബഹുനില കെട്ടിടം ഭാഗികമായി തകര്ന്നു. അപകടത്തില് 82 വയസ്സുകാരന് ഗുരുതരമായി പരിക്കേല്ക്കുകയും ചെയ്തു. കെട്ടിടാവശിഷ്ടങ്ങള്ക്കിടയില് നാലുപേരെ കാണാതായതായും ഇവര്ക്കായി തിരച്ചില് തുടരുകയാണെന്നും റിപോര്ട്ടുകള് സൂചിപ്പിക്കുന്നു.

മിസൈല് നേരിട്ട് പതിച്ച കെട്ടിടം ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണെന്ന് ഫയര് ആന്ഡ് റെസ്ക്യൂ സര്വീസ് അറിയിച്ചു. ആക്രമണത്തിന് പിന്നാലെ കെട്ടിടത്തിലുണ്ടായ തീപിടിത്തം രക്ഷാപ്രവര്ത്തനത്തെ പ്രതികൂലമായും ബാധിച്ചു. മിസൈലിന്റെ വാര്ഹെഡ് പൂര്ണമായും പൊട്ടിത്തെറിക്കാത്ത സാഹചര്യത്തില്, കൂടുതല് അപകടം ഒഴിവാക്കാന് സമീപത്തെ കെട്ടിടങ്ങളില് നിന്ന് ആളുകളെ ഒഴിപ്പിച്ചു. പരിക്കേറ്റവര്ക്ക് പുറമെ കടുത്ത മാനസികാഘാതം നേരിട്ട നാലുപേരെയും ആശുപത്രിയില് പ്രവേശിപ്പിച്ചു.

ഇസ്റാഈലിലെ തന്ത്ര പ്രധാനമായ ഡ്രോണ്‍ നിർമാണ കേന്ദ്രം നിലംപരിശാക്കി ഇറാൻ; പുനർനിർമിക്കാൻ ഒന്നും ബാക്കിയില്ലെന്ന് കമ്ബനി

അതേസമയം, അതിശക്തമായ വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടന്ന് മിസൈല് ജനവാസ കേന്ദ്രത്തില് പതിച്ചതിനെ കുറിച്ച്‌ ഇസ്റാഈല് വ്യോമസേന അന്വേഷണം ആരംഭിച്ചു. ഇറാന്റെ ആക്രമണത്തിന് പിന്നാലെ ഹിസ്ബുല്ലയും വടക്കന് ഇസ്റാഈലിന് നേരെ റോക്കറ്റ്, ഡ്രോണ് ആക്രമണങ്ങള് ശക്തമാക്കിയിട്ടുണ്ട്. വടക്കന് മേഖലയിലെ ഷോമ്രത്തില് ഹിസ്ബുല്ല തൊടുത്ത ഡ്രോണ് ഒരു വീടിന് മുകളില് പതിച്ച്‌ നാശനഷ്ടങ്ങളുണ്ടായെങ്കിലും ആളപായം റിപോര്ട്ട് ചെയ്തിട്ടില്ല. മേഖലയില് സംഘര്ഷം അതീവ ഗുരുതരമായി തുടരുകയാണ്.

A ballistic missile launched by Iran struck a residential building in the northern Israeli city of Haifa, causing severe damage and leaving several people injured or trapped under debris.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham