റിയാദ്: വരാനിരിക്കുന്ന ഹജ്ജ് സീസണില്‍ തീർഥാടകരുടെ സുരക്ഷയും സേവനങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കാൻ 'നുസുക് കാർഡ്' നിർബന്ധമാക്കിയതായി സഊദി ഹജ്ജ്-ഉംറ മന്ത്രാലയം.
ഹജ്ജ് നിർവ്വഹിക്കുന്നതിനുള്ള ഔദ്യോഗിക രേഖയാണ് നുസുക് കാർഡെന്നും യാത്രയിലുടനീളം തീർഥാടകരെ സഹായിക്കാൻ ഈ കാർഡ് നിർണായക പങ്കുവഹുക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. തിരക്ക് നിയന്ത്രിക്കാനും നിയമപരമായ പദവി ഉറപ്പാക്കാനും കാർഡ് അത്യാവശ്യമാണ്. ഹജ്ജ് വേളയില്‍ ഉടനീളം തീർഥാടകർ കാർഡ് നിർബന്ധമായും കൈവശം വെച്ചേ മതിയാവൂ.
നാസയില്‍ തിളങ്ങി സഊദി വനിതകള്‍; ആർട്ടെമിസ് II പ്രദർശനത്തില്‍ 'ഷംസ്' മിഷൻ അവതരിപ്പിച്ചു
ഡിജിറ്റല്‍ വല്‍ക്കരണത്തിന്റെ ഭാഗമായി നുസുക്, തവക്കല്‍ന ആപ്പുകള്‍ വഴി കാർഡിന്റെ ഡിജിറ്റല്‍ പതിപ്പും ലഭ്യമാക്കിയിട്ടുണ്ട്. അതിനാല്‍ വിവരങ്ങല്‍ പരിശോധിക്കുന്നത് ഇനി തടസ്സമില്ലാതെ വേഗത്തില്‍ സാധിക്കും. അംഗീകൃത ഹജ്ജ് സർവിസ് കമ്പനികള്‍ വഴിയാണ് തീർഥാടകർക്ക് കാർഡുകള്‍ വിതരണം ചെയ്യുന്നത്. കാർഡ് ലഭിക്കാത്തവർ എത്രയും വേഗം ബന്ധപ്പെട്ട ഏജൻസികളുമായി സംസാരിച്ച് ഹജ്ജ് കർമ്മങ്ങള്‍ തുടങ്ങുന്നതിന് മുമ്പേ നടപടികള്‍ പൂർത്തിയാക്കണമെന്ന് മന്ത്രാലയം എക്സിലൂടെ അറിയിച്ചു. തീർഥാടകരുടെ സംശയങ്ങള്‍ക്കും പരാതികള്‍ക്കുമായി ഔദ്യോഗിക ഡിജിറ്റല്‍ ചാനലുകളും മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്.
The Saudi Ministry of Hajj and Umrah mandates the Nusuk Card for the upcoming Hajj season. The card is an essential official document for pilgrim safety, crowd management, and accessing digital services via Nusuk and Tawakkalna apps.

