Dailyhunt
ഹോര്‍മുസ് കടലിടുക്ക് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു; അന്താരാഷ്ട്ര വിപണിയില്‍ കുതിച്ച്‌ എണ്ണവില

ഹോര്‍മുസ് കടലിടുക്ക് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു; അന്താരാഷ്ട്ര വിപണിയില്‍ കുതിച്ച്‌ എണ്ണവില

ന്യൂയോർക്ക്: ഹോർമുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത സുരക്ഷയുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ ബഹ്റൈൻ അവതരിപ്പിച്ച നിർണ്ണായക പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു.

ഇതോടെ അന്താരാഷ്ട്രതലത്തില്‍ ഏറെ ചർച്ച ചെയ്യപ്പെട്ട ഈ നയതന്ത്ര നീക്കം പരാജയപ്പെട്ടു. പ്രമേയത്തിന് അനുകൂലമായി 11 രാജ്യങ്ങള്‍ വോട്ട് ചെയ്തപ്പോള്‍, പാകിസ്താനും കൊളംബിയയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

ലോകത്തെ മൊത്തം എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്താണ് ബഹ്റൈൻ പ്രമേയം കൊണ്ടുവന്നത്. വാണിജ്യ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുക എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം.

എന്നാല്‍, പ്രമേയം ഏകപക്ഷീയമാണെന്നും മേഖലയിലെ സംഘർഷങ്ങളുടെ യഥാർത്ഥ കാരണങ്ങളായ അമേരിക്കയുടെയും ഇസ്റാഈലിന്റെയും ഇടപെടലുകളെക്കുറിച്ച്‌ പ്രമേയം പരാമർശിക്കുന്നില്ലെന്നും റഷ്യയും ചൈനയും വാദിച്ചു. സ്ഥിരാംഗങ്ങളായ ഈ രണ്ട് രാജ്യങ്ങള്‍ തങ്ങളുടെ വിറ്റോ അധികാരം ഉപയോഗിച്ചതോടെ പ്രമേയം അപ്രസക്തമാവുകയായിരുന്നു.

സാമ്പത്തിക ആഘാതം

പ്രമേയം പരാജയപ്പെട്ട വാർത്ത പുറത്തുവന്നതോടെ ആഗോള എണ്ണവിപണിയില്‍ വൻ പ്രത്യാഘാതങ്ങളാണ് ഉണ്ടായിരിക്കുന്നത്. വിതരണ തടസ്സം നേരിടുമെന്ന ഭീതിയില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയർന്നു. കപ്പല്‍ ഗതാഗതം ദുഷ്കരമാകുന്നത് ആഗോള സാമ്പത്തിക രംഗത്ത് വലിയ മാന്ദ്യത്തിന് വഴിതെളിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു. ഈ നയതന്ത്ര തിരിച്ചടി ഗള്‍ഫ് മേഖലയെ വീണ്ടും അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ അമേരിക്ക ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും മേഖലയിലെ സമാധാനം.

On Tuesday, Russia and China exercised their veto power at the United Nations Security Council to block a resolution aimed at ensuring safe passage through the Strait of Hormuz. The resolution, drafted by Bahrain, sought to protect commercial shipping in the strategic waterway, which has been severely disrupted following the conflict between Iran and the U.S.-Israel alliance.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham