കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഓഫിസില്‍ റെയ്ഡിനെത്തിയ എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ തിരുവനന്തപുരം കോർപ്പറേഷൻ മുൻ കൌണ്‍സിലർ ഐ പി ബിനു അറസ്റ്റില്‍.
മുൻ കൗണ്‍സിലർമാടക്കമുള്ള പ്രതികള്‍ക്കായി പൊലീസ് അന്വേഷണം നടക്കുന്നതിനിടെ ഐ പി ബിനു കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം.
ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ ഐ പി ബിനു മുട്ട എറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.കുറ്റകൃത്യത്തില്‍ നേരില്‍ പങ്കെടുത്ത പത്ത് പേരില്‍ ഒരാളാണ് ഐ പി ബിനു. ഇ ഡി ഉദ്യോഗസ്ഥർ പിണറായി വിജയൻറെ വഴുതക്കാട്ടെ വീട്ടില്‍ റൈഡിനായി എത്തുമ്പോള്‍ മുന്നില്‍ നിന്ന് പ്രതിഷേധിച്ചത് ഐ പി ബിനുവായിരുന്നു പിന്നീട് ഉദ്യോഗസ്ഥർ കാറില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ ആക്രമണത്തിന് നേത്യത്വം നല്‍കുകയും ചീമുട്ട എറിയുകയും ചെയ്തിരുന്നു. ഇതുവരെ കേസില്‍ 16ഓളം പേരെ പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
അതേസമയം താൻ സ്വയം പിടികൊടുക്കുകയാണെന്ന് അറസ്റ്റിന് മുന്നോടിയായി ബിനു തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. .പിടിച്ചതല്ല പിടി കൊടുക്കുന്നതാണ്..പാർട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ 100% ആത്മാർത്ഥതയോടുകൂടി ചെയ്യുക എന്നതാണ് എൻ്റ നിലപാടും ശരിയും..അതിനിടയില്‍ നിരവധി തവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്..കഴിഞ്ഞദിവസം സഖാവ് പിണറായി വിജയനേയും കുടുംബത്തെയും ബന്ദിയാക്കി ഇഡി നടത്തിയ നാടക റൈഡ് അങ്ങേയറ്റം വിമർശനാത്മകവും പരിഹാസ്യവും ആണ്. ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ അനുവദിക്കാതെ ഇത് എന്ത് റൈഡ് ആണ്.
ED - VD ഡീല്‍ ഒക്കെ സാധാരണ മനുഷ്യന് നന്നായി അറിയാം..സുപ്രീംകോടതി വരെ തള്ളിയ കേസുകളില്‍ എന്തോന്ന് റൈഡ് ആണ്…ഇമ്മാതിരിയുള്ള പ്രഹസന പരമ്പര സർക്കാർ ഏജൻസികള്‍ തുടർന്നാല്‍…ആഹ്വാനം ഇല്ലാതെ തന്നെ കേരളം തെരുവില്‍ ഇറങ്ങും..ഇത് ബംഗാള്‍ അല്ല കേരളം ആണ്..പ്രിയപ്പെട്ട സഖാക്കളെ നിങ്ങളാണ് എൻ്റെ ജീവനും കരുത്തും…ഞാൻ പോയിട്ട് വരാം… വിപ്ലവ അഭിവാദ്യങ്ങള്‍ ഐ.പി ബിനു ഫേസ്ബുക്കില്‍ കുറിച്ചു.

