Dailyhunt
ഐ.എസ്.ആര്‍.ഒ മുൻ ശാസ്ത്രജ്ഞൻ എം.കെ. അബ്ദുല്‍ മജീദ് അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുൻ ശാസ്ത്രജ്ഞൻ എം.കെ. അബ്ദുല്‍ മജീദ് അന്തരിച്ചു

തിരുവനന്തപുരം: ഐ.എസ്.ആർ.ഒയിലെ പ്രമുഖ ശാസ്ത്രജ്ഞനും വലിയമല പ്രോജക്‌ട് മുൻ ഡയറക്ടറുമായിരുന്ന ശാസ്തമംഗലം 'ലുമിയർ' വീട്ടില്‍ എം.കെ.

അബ്ദുല്‍ മജീദ് (86) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. ഐ.എസ്.ആർ.ഒയില്‍ ദീർഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹം മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിനൊപ്പം നിരവധി സുപ്രധാന പദ്ധതികളില്‍ പങ്കാളിയായിരുന്നു.

മലപ്പുറം ജില്ലയിലെ പൊന്നാനി കോക്കൂർ മാനംകണ്ടത്ത് തറവാട്ടില്‍ പരേതനായ ബാപ്പുട്ടിയുടെ മകനാണ്. ഔദ്യോഗിക ജീവിതത്തിന് പുറമെ സാമൂഹിക രംഗത്തും അദ്ദേഹം സജീവമായിരുന്നു. തിരുവനന്തപുരം മുസ്ലിം അസോസിയേഷൻ വൈസ് പ്രസിഡന്റ്, എം.ഇ.എസ് ജില്ലാ സമിതിയംഗം എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്.

ആരിഫ പെരുമ്പാവൂർ വെങ്ങോല സ്വദേശി പരേതനായ പി.കെ. ആലിപ്പിള്ളയുടെ മകള്‍ ആരിഫയാണ് ഭാര്യ. മക്കള്‍: ഡോ. എം.കെ. സെല്‍വ, ഡോ. എം.കെ. ബിന്ദു. മരുമക്കള്‍: ഡോ. അബ്ബാസ്, ഡോ. നസീർ. ഭാര്യാ സഹോദരൻ: ജസ്റ്റിസ് സി.കെ. അബ്ദുറഹീം. ഖബറടക്കം: ശനിയാഴ്ച രാത്രി 7.30-ന് പാളയം ജുമ മസ്ജിദില്‍ നടക്കും.

M.K. Abdul Majeed, a distinguished former scientist at ISRO and the former director of the Valiyamala project, has passed away at the age of 86. Throughout his long and illustrious career, he worked closely with former President Dr. A.P.J. Abdul Kalam on several landmark space missions.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham