Dailyhunt
ഇന്ധന പ്രതിസന്ധി: ഗള്‍ഫ്  - ഇന്ത്യ വിമാന നിരക്കുകള്‍ ഇനിയും വര്‍ധിച്ചേക്കും; സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ വ്യോമയാനരംഗം

ഇന്ധന പ്രതിസന്ധി: ഗള്‍ഫ് - ഇന്ത്യ വിമാന നിരക്കുകള്‍ ഇനിയും വര്‍ധിച്ചേക്കും; സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ വ്യോമയാനരംഗം

ദുബൈ : ആഗോള വിപണിയില്‍ വിമാന ഇന്ധന വില കുതിച്ചുയരുന്നതോടെ ഇന്ത്യയ്ക്കും യു.എ.ഇക്കും തമ്മിലുള്ള വിമാന നിരക്കുകള്‍ ഇനിയും വർധിക്കാൻ സാധ്യത.

മിഡില്‍ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്ന് ഉണ്ടായ ഇന്ധന പ്രതിസന്ധി വിമാനക്കമ്പനികളെ കടുത്ത പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണിത്.

ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയില്‍ കോർപ്പറേഷൻ ആഭ്യന്തര സർവീസുകള്‍ക്കുള്ള ഇന്ധന വിലയില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും, അന്താരാഷ്ട്ര സർവീസുകള്‍ക്കുള്ള നിരക്ക് കുത്തനെ കൂട്ടിയിട്ടുണ്ട്. അന്താരാഷ്ട്ര റൂട്ടുകള്‍ക്കുള്ള ഇന്ധന വില കിലോലിറ്ററിന് ഏകദേശം 1.42 ലക്ഷം രൂപ (5,530 ദിർഹം) എന്ന നിലയിലേക്കാണ് ഉയർന്നത്. അതേസമയം, ആഭ്യന്തര നിരക്ക് 1.04 ലക്ഷം രൂപയായി മാറ്റമില്ലാതെ തുടരുന്നു.

പ്രതിസന്ധിയുടെ കാരണങ്ങള്‍:

* യുദ്ധ സാഹചര്യവും എണ്ണവിലയും: മിഡില്‍ ഈസ്റ്റിലെ സംഘർഷം എണ്ണ വിതരണത്തെ ബാധിച്ചതോടെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 111 ഡോളറിലേക്ക് ഉയർന്നു.

* പ്രവർത്തനച്ചെലവ്: ഒരു വിമാനക്കമ്പനിയുടെ ആകെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനവും ഇന്ധനത്തിനായാണ് ചെലവാകുന്നത്. വിലക്കയറ്റം കമ്പനികളുടെ നിലനില്‍പ്പിനെത്തുടന്നെ ബാധിച്ചിട്ടുണ്ട്.

* രൂപയുടെ മൂല്യത്തകർച്ച: ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞത് വിദേശ സർവീസുകള്‍ നടത്തുന്ന വിമാനക്കമ്പനികളുടെ ലീസ് തുകയെയും എയർപോർട്ട് ചാർജുകളെയും ദോഷകരമായി ബാധിച്ചു.

സർവീസുകള്‍ നിർത്തിവെക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്:

നിലവിലെ സാഹചര്യം തുടർന്നാല്‍ സർവീസുകള്‍ നിർത്തിവെക്കേണ്ടി വരുമെന്ന് എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നല്‍കി. പല വിമാനങ്ങളും താഴെയിറക്കേണ്ടി വരുമെന്നും ഇത് വിമാനയാത്രക്കാരുടെ എണ്ണത്തെയും ടിക്കറ്റ് നിരക്കിനെയും വലിയ തോതില്‍ ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയില്‍ ഇന്ധനത്തിന് ഇറക്കുമതി നികുതിയും ഇൻഷുറൻസും ഉള്‍പ്പെടെയുള്ള അധിക ചാർജുകള്‍ ഈടാക്കുന്നത് മൂലം ദുബൈ, സിംഗപ്പൂർ തുടങ്ങിയ ഹബ്ബുകളെ അപേക്ഷിച്ച്‌ ഇവിടെ ഇന്ധന വില കൂടുതലാണ്. ഇന്ധന വില വർധനവില്‍ നിയന്ത്രണം ഏർപ്പെടുത്തണമെന്നും നികുതി ഇളവുകള്‍ നല്‍കണമെന്നുമാണ് വിമാനക്കമ്പനികളുടെ ആവശ്യം. ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികള്‍ക്ക് ഈ വിലക്കയറ്റം വലിയ തിരിച്ചടിയാകും.

English summary : India has held jet fuel prices steady for domestic flights while sharply increasing rates for international operations, offering limited relief to airlines already warning of a potential shutdown.

State-run Indian Oil Corporation, which sets benchmark fuel prices, said on its website it would keep domestic aviation turbine fuel (ATF) unchanged at about INR 104,927 (Dh4,060, as per current rates) per kilolitre.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham