ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്ഡോറില് ട്രെയിന് നിര്ത്തിയിട്ട് സമൂസ വാങ്ങാന് പോയി ലോക്കോ പൈലറ്റ്. ഇന്ഡോറില് നിന്നും അംബേദ്കര് നഗറിലേക്ക് പോയ ട്രെയിനാണ് ട്രാക്കില് നിര്ത്തി ലോക്കോ പൈലറ്റ് പുറത്തിറങ്ങിയത്.
സംഭവത്തില് അന്വേഷണം തുടങ്ങിയതായി റെയില്വേ അറിയിച്ചു.
ലോക്കോ പൈലറ്റ് സമൂസ വാങ്ങി തിരിച്ച് ട്രെയിനിലേക്ക് കയറി പോകുന്ന ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നുണ്ട്. ഇതിന് മുന്പും ചില ട്രെയിനുകള് സ്ഥലത്ത് നിര്ത്തിയിരുന്നതായി സമീപവാസികള് പറയുന്നു.
അതേസമയം ട്രെയിനിന് ചില സാങ്കേതിക പ്രശ്നങ്ങള് ഉണ്ടായിരുന്നതായി റെയില്വേ പറയുന്നു. ഈ സമയമാണ് ലോക്കോ പൈലറ്റ് പുറത്തിറങ്ങിയതെന്നും റിപ്പോര്ട്ടുണ്ട്. സംഭവത്തില് അന്തിമ റിപ്പോര്ട്ട് പരിശോധിച്ച ശേഷമായിരിക്കും നടപടി.

