Dailyhunt
ഇനി റുവാണ്ടയിലേക്ക് പറക്കാം; നേരിട്ടുള്ള വിമാന സര്‍വിസുമായി സലാം എയര്‍

ഇനി റുവാണ്ടയിലേക്ക് പറക്കാം; നേരിട്ടുള്ള വിമാന സര്‍വിസുമായി സലാം എയര്‍

സ്കത്ത്: റുവാണ്ടയുടെ തലസ്ഥാനമായ കിഗാലിയിലേക്ക് നേരിട്ടുള്ള വിമാന സർവിസ് പ്രഖ്യാപിച്ച്‌ ഒമാനിലെ ബജറ്റ് എയർലൈനായ സലാം എയർ.

ജൂലൈ 21 മുതല്‍ സർവിസുകള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുപ്രകാരം
മസ്കത്തില്‍ നിന്നും കിഗാലിയിലേക്ക് ആഴ്ചയില്‍ രണ്ട് സർവിസുകളാണ് സലാം എയർ നടത്തുക.

യാത്രക്കാർക്കുള്ള സൗകര്യങ്ങള്‍

*എല്ലാ ചൊവ്വ, വ്യാഴം ദിവസങ്ങളിലും സർവിസുകള്‍ ഉണ്ടായിരിക്കും.
*വണ്‍-വേ ലൈറ്റ് ടിക്കറ്റ് നിരക്കുകള്‍ 69.99 റിയാല്‍ മുതല്‍ ആരംഭിക്കുന്നു

ഭക്ഷ്യസുരക്ഷയും പരിസ്ഥിതി സംരക്ഷണവും; മുസന്ദത്ത് വികസന പദ്ധതികള്‍ അവസാന ഘട്ടത്തില്‍

പുതിയ റൂട്ടുകള്‍ വരുന്നതോടെ ഒമാനും കിഴക്കൻ ആഫ്രിക്കയും തമ്മിലുള്ള വാണിജ്യ വിനിമയം വൻ തോതില്‍ വർധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ബിസിനസ് യാത്രകള്‍ ഇനി കൂടുതല്‍ സുഗമമാകുമെന്നും സലാം എയർ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള മൂന്ന് പതിറ്റാണ്ടോളമായി നിലനില്‍ക്കുന്ന നയതന്ത്ര ബന്ധത്തെ കൂടുതല്‍ കരുത്തുറ്റതാക്കാൻ ഈ സർവിസ് സഹായകരമാകും.

റുവാണ്ടയിലെ ടൂറിസം, ബിസിനസ് മേഖലകളിലെ വളർച്ച പരിഗണിച്ചാണ് കിഗാലിയെ നെറ്റ്വർക്കില്‍ ഉള്‍പ്പെടുത്തിയതെന്ന് സലാം എയർ ചീഫ് കൊമേഴ്സ്യല്‍ ഓഫീസർ സ്റ്റീവൻ അലൻ പറഞ്ഞു. കുറഞ്ഞ നിരക്കില്‍ മികച്ച യാത്രാസൗകര്യം ഒരുക്കുന്നതിലൂടെ ഒമാനെ ആഫ്രിക്കയിലെ വളർന്നുവരുന്ന വിപണികളുമായി ബന്ധിപ്പിക്കാനാണ് സലാം എയർ ലക്ഷ്യമിടുന്നത്.

Oman's budget airline, SalamAir, has announced new direct flights from Muscat to Kigali, Rwanda, starting July 21. Operating twice weekly on Tuesdays and Thursdays, the service aims to boost trade, tourism, and diplomatic ties between Oman and East Africa with fares starting at OMR 69.99.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham