ഹയില്‍: 2026 ഹജ്ജ് നിർവഹിക്കുന്നതതിനായി ഇറാഖ് തീർത്ഥാടകരുടെ ഒരു സംഘം വെള്ളിയാഴ്ച ഹയില്‍ പില്‍ഗ്രിം സിറ്റിയിലെത്തി.
വടക്കൻ സഊദി അറേബ്യയിലെ പ്രധാന ട്രാൻസിറ്റ് കേന്ദ്രമായ ഹയില്‍ പില്‍ഗ്രിം സിറ്റി മക്കയിലേക്കും മദീനയിലേക്കും യാത്ര ചെയ്യുന്ന തീർത്ഥാടകർക്ക് നിരവധി സേവനങ്ങളാണ് നല്‍കുന്നത്.
24 മണിക്കൂറും പ്രവർത്തിക്കുന്ന ആരോഗ്യ സേവനങ്ങള്‍, വിശ്രമ കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ സമഗ്ര സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വിവിധ സർക്കാർ ഏജൻസികളും സന്നദ്ധപ്രവർത്തക സംഘങ്ങളും സ്ഥലത്ത് വിന്യസിച്ച് തീർത്ഥാടകരുടെ യാത്ര സുഗമമാക്കുകയും ആരോഗ്യ-യാത്രാ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ സഹായിക്കുകയും ചെയ്യുന്നു.
ഈ ഏകോപിത സേവനങ്ങള്‍ തീർത്ഥാടകരുടെ സൗകര്യവും കാര്യക്ഷമതയും വർധിപ്പിക്കുന്നതിലുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ഹയില്‍ ഗവർണർ അബ്ദുല്‍അസീസ് ബിൻ സഅദ് ബിൻ അബ്ദുല്‍അസീസ് വ്യക്തമാക്കി.കൂടാതെ സ്വീകരണത്തിനും ലളിതമായ നടപടിക്രമങ്ങള്‍ക്കും ഇറാഖ് തീർത്ഥാടകർ അഭിനന്ദനം രേഖപ്പെടുത്തി.
“പില്‍ഗ്രിം സിറ്റികള്‍” എന്ന് വിളിക്കപ്പെടുന്ന ഇത്തരം കേന്ദ്രങ്ങളില്‍ മെഡിക്കല്‍ പരിശോധന, വിസ പരിശോധന, മാർഗനിർദ്ദേശങ്ങള്‍ എന്നിവ പൂർത്തിയാക്കിയ ശേഷമാണ് തീർത്ഥാടകർ മക്കയും മദീനയും ഉള്‍പ്പെടുന്ന തിരക്കേറിയ പ്രദേശങ്ങളിലേക്ക് പ്രവേശിക്കുന്നത്. റിപ്പോർട്ടനുസരിച്ച് കഴിഞ്ഞ വർഷം 16,73,230 പേർ ഹജ് നിർവഹിച്ചു. ഇതില്‍ 15,06,576 പേർ വിദേശത്തുനിന്നും 1,66,654 പേർ ആഭ്യന്തര തീർത്ഥാടകരുമായിരുന്നു.
A group of Iraqi pilgrims arrived at Hail Pilgrim City in northern Saudi Arabia as part of preparations for the 2026 Hajj season. The facility serves as a major transit hub, offering healthcare, rest areas, and logistical support for pilgrims traveling overland to Makkah and Madinah. Authorities and volunteers are ensuring smooth transit and adherence to regulations. The initiative reflects Saudi Arabia’s continued efforts to enhance pilgrim services and manage one of the world’s largest annual religious gatherings.

