Dailyhunt
ഇറാന്റെ നിലപാടുകള്‍ക്കെതിരേ ഐക്യദാര്‍ഢ്യം; ബഹ്‌റൈനും ജോര്‍ദാനും തമ്മിലുള്ള ബന്ധം കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു

ഇറാന്റെ നിലപാടുകള്‍ക്കെതിരേ ഐക്യദാര്‍ഢ്യം; ബഹ്‌റൈനും ജോര്‍ദാനും തമ്മിലുള്ള ബന്ധം കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു

മ്മാൻ: ഇറാന്റെ ശത്രുതാപരമായ നിലപാടുകള്‍ക്കെതിരേ ബഹ്റൈന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ജോർദാന് നന്ദി അറിയിച്ച്‌ ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സല്‍മാൻ ബിൻ ഹമദ് അല്‍ ഖലീഫ.

ജോർദാന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും ബഹ്റൈൻ പൂർണ പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജോർദാൻ സന്ദർശനത്തിനിടെ അബ്ദുല്ല രാജാവുമായും കിരീടാവകാശി അല്‍ ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമനുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രിൻസ് സല്‍മാൻ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സമുദ്രപരിധിയിലെ അജ്ഞാത വസ്തുക്കള്‍ തൊടുകയോ നീക്കുകയോ ചെയ്യരുത്; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

ബഹ്റൈനും ജോർദാനും തമ്മിലുള്ള ദീർഘകാല ബന്ധം ശക്തമായ തന്ത്രപരമായ പങ്കാളിത്തത്തിന് അടിത്തറ പാകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അല്‍ ഖലീഫയുടെ ആശംസകള്‍ അദ്ദേഹം ജോർദാൻ രാജാവിനെ അറിയിച്ചു. ജോർദാൻ രാജാവ് തിരിച്ചും ബഹ്റൈൻ രാജാവിനും ജനങ്ങള്‍ക്കും ക്ഷേമൈശ്വര്യങ്ങള്‍ നേർന്നു. ഉഭയകക്ഷി സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ച്‌ നേതാക്കള്‍ ചർച്ച ചെയ്തു. മേഖലയിലെ പ്രധാന വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചർച്ചയായി. അഖബയിലെ കിങ് ഹുസൈൻ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പ്രിൻസ് സല്‍മാനെ ജോർദാൻ രാജാവും കിരീടാവകാശിയും നേരിട്ടെത്തിയായിരുന്നു സ്വീകരിച്ചത്.

Bahrain's Crown Prince and Prime Minister, Prince Salman bin Hamad Al Khalifa, visited Jordan to express gratitude for its solidarity against Iran's hostile positions. During meetings with King Abdullah II and Crown Prince Al Hussein, both nations reaffirmed their strategic partnership and mutual support for regional security and sovereignty.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham