Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇറാനെതിരെ ശക്തമായ പ്രതിഷേധവുമായി കുവൈത്ത്; സുരക്ഷയ്ക്ക് എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്

ഇറാനെതിരെ ശക്തമായ പ്രതിഷേധവുമായി കുവൈത്ത്; സുരക്ഷയ്ക്ക് എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: രാജ്യത്തിനെതിരായ ഏറ്റവും പുതിയ ഇറാനിയൻ ആക്രമണത്തെ ശക്തമായി അപലപിച്ച്‌ കുവൈത്ത്. ഇത് രാജ്യത്തിന്റെ പരമാധികാരത്തിനെതിരായ നഗ്നമായ ലംഘനവും ദേശീയ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതര ഭീഷണിയുമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഈ ആക്രമണം രാജ്യത്തിന്റെ പരമാധികാരത്തിന്റെ വ്യക്തമായ ലംഘനമാണെന്നും ദേശീയ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. കൂടാതെ, ഇത് അന്താരാഷ്ട്ര നിയമങ്ങളും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറും ലംഘിക്കുന്ന ഗുരുതര നടപടിയാണെന്നും വ്യക്തമാക്കി.

പ്രാദേശികവും അന്തർദേശീയവുമായ തലങ്ങളില്‍ മേഖലയില്‍ സംഘർഷം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ആക്രമണങ്ങള്‍ ആവർത്തിക്കുന്നതെന്നും, ഇത് മേഖലയില്‍ സംഘർഷം കുറയ്ക്കാനുള്ള ശ്രമങ്ങളെ ബോധപൂർവം തകർക്കുന്നതിന് തുല്യമാണെന്നും മന്ത്രാലയം കുറ്റപ്പെടുത്തി.

രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി ആവശ്യമായ എല്ലാ നിയമാനുസൃത നടപടികളും സ്വീകരിക്കാനുള്ള അവകാശം കുവൈത്തിനുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Kuwait's Ministry of Foreign Affairs strongly condemned what it described as a new Iranian attack, calling it a violation of the country's sovereignty and international law. The ministry warned that Kuwait reserves the right to take all necessary measures to protect its security, stability, and the safety of its citizens and residents.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham