തെഹ്റാൻ: ഇറാന്റെ എണ്ണക്കയറ്റുമതിയുടെ നട്ടെല്ലായ ഖാർഗ് ദ്വീപിന് നേരെ വൻ ആക്രമണം. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ മെഹർ ആണ് ആക്രമണം നടന്ന വിവരം പുറത്തുവിട്ടത്.
മുൻപ് ദ്വീപിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും എണ്ണ സംഭരണശാലകളെ ലക്ഷ്യമിട്ട് ഇപ്പോള്‍ നടത്തുന്ന നീക്കം ആഗോള വിപണിയെയും അതിനേക്കാളുപരി മേഖലയിലെ സമാധാനത്തെയും ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
ഇറാന്റെ എണ്ണക്കയറ്റുമതിയുടെ ഏറിയ പങ്കും നടക്കുന്നത് ഖാർഗ് ദ്വീപ് വഴിയാണ്. അതുകൊണ്ടുതന്നെ ഈ ആക്രമണം ഇറാൻ സാമ്പത്തിക രംഗത്തിന് വലിയ തിരിച്ചടിയായേക്കും.
അതേസമയം ഹോർമുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ഇറാന്റെ നീക്കത്തിനോട് അതിശക്തമായ ഭാഷയിലാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്. തന്റെ 'ട്രൂത്ത് സോഷ്യല്‍' പ്ലാറ്റ്ഫോമിലൂടെ അദ്ദേഹം ഇറാനെതിരെ തുറന്ന യുദ്ധപ്രഖ്യാപനമാണ് നടത്തിയത്.
ഒരു മുഴുവൻ നഗരവും ഇന്ന് രാത്രി മരിക്കാൻ പോവുകയാണ്, അങ്ങനെ സംഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ അതിനുള്ള എല്ലാ സാധ്യതയുണ്ട്. 47 വർഷത്തെ കൊള്ളയും അഴിമതിയും മരണവും ഇന്ന് അവസാനിച്ചേക്കാം. ഇറാനിലെ മഹാന്മാരെ ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം. ഇറാനില്‍ ഭരണമാറ്റത്തിനുള്ള സമയമായെന്നും, ബുദ്ധിമാന്മാരായ പുതിയൊരു നേതൃത്വം അവിടെ ഉയർന്നുവരുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാനില്‍ അമേരിക്ക ലക്ഷ്യമിട്ട സൈനിക നീക്കങ്ങള്‍ ഏതാണ്ട് പൂർത്തിയായതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് വ്യക്തമാക്കി. ട്രംപ് നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ ഇറാനില്‍ നിന്ന് വെടിനിർത്തല്‍ നിർദ്ദേശങ്ങള്‍ക്ക് അനുകൂലമായ മറുപടി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തർക്കം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍, ഖാർഗ് ദ്വീപിന് നേരെയുണ്ടായ ആക്രമണം ഒരു വലിയ പ്രാദേശിക യുദ്ധത്തിലേക്ക് വഴിമാറുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍.
Reports indicate a significant attack on Iran's strategic Kharg Island oil terminal, a vital hub for the country’s crude exports. Amidst the rising tension, President Trump issued a stark warning on social media,

