ഇസ്താംബൂള്‍: ഹജ്ജ് തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനുള്ള രാജ്യത്തിന്റെ 'റോഡ് ടു മക്ക' പദ്ധതി ഇസ്താംബൂളില്‍ വയോധികരായ തീർഥാടകർക്ക് വലിയ ആശ്വാസമാകുന്നു.
പ്രായമായവർക്ക് പ്രത്യേക മുൻഗണനയും മികച്ച പരിചരണവും ഉറപ്പാക്കിയാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. വിമാനത്താവളങ്ങളിലെ നീണ്ട കാത്തിരിപ്പും യാത്രാ നടപടിക്രമങ്ങളും ഒഴിവാക്കി, സ്വന്തം രാജ്യത്തുനിന്ന് തന്നെ ഹജ്ജ് യാത്രയ്ക്ക് ആവശ്യമായ എല്ലാ നടപടികളും പെട്ടന്ന് പൂർത്തിയാക്കാൻ ഈ പദ്ധതി തീർഥാടകരെ സഹായിക്കും.
പാസ്പോർട്ട് പരിശോധനയും വിസ നടപടികളും പുറപ്പെടുന്ന വിമാനത്താവളത്തില്‍ തന്നെ പൂർത്തിയാക്കാൻ സാധിക്കുന്നതും ആരോഗ്യ വിവരങ്ങളുടെ പരിശോധനയും ബയോമെട്രിക് വിവരശേഖരണവും മുൻകൂട്ടി ചെയ്യാൻ സാധിക്കുന്നതും ലഗേജുകള്‍ ഇലക്‌ട്രോണിക് സംവിധാനത്തിലൂടെ താമസസ്ഥലവുമായി ബന്ധിപ്പിക്കാൻ സാധിക്കുന്നതെല്ലാം പദ്ധതിയോട് തീർഥാടകർക്ക് പ്രിയമേറാൻ സഹായിക്കുന്നുണ്ട്. തിരക്കില്ലാതെയും മാനസിക സമാധാനത്തോടെയും പുണ്യഭൂമിയിലേക്ക് യാത്ര തിരിക്കാൻ കഴിയുന്നതില്‍ നിർമായക പങ്കാണ് പദ്ധതി വഹിക്കുന്നത്.
The 'Makkah Route' initiative in Istanbul is providing significant relief to elderly Hajj pilgrims by streamlining travel procedures. The program allows pilgrims to complete passport, visa, and health checks at their home airport, ensuring a hassle-free journey and direct transport to their accommodations in Saudi Arabia.

