Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജലസംരക്ഷണത്തില്‍ മാതൃകയായി സഊദി അറേബ്യ; പ്രശംസയുമായി ഖസാക്കിസ്ഥാൻ

ജലസംരക്ഷണത്തില്‍ മാതൃകയായി സഊദി അറേബ്യ; പ്രശംസയുമായി ഖസാക്കിസ്ഥാൻ

റിയാദ്: ജലസേചന രംഗത്ത് ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ സഊദി കൈവരിച്ച വിപ്ലവകരമായ നേട്ടങ്ങളെ പ്രശംസിച്ച്‌ ഖസാക്കിസ്ഥാൻ.

എല്ലാ വിഭാഗങ്ങളിലും ജലം ലഭ്യമാക്കുന്നതില്‍ രാജ്യം നടപ്പിലാക്കിയ മാതൃകകള്‍ ലോകത്തിന് മാതൃകയാണെന്ന് ഖസാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിലെ അംബാസഡർ അറ്റ് ലാർജ് സുല്‍ഫിയ സുലൈമാനോവ പറഞ്ഞു. റിയാദ് ആസ്ഥാനമായി 2025ല്‍ പ്രവർത്തനം ആരംഭിച്ച ഗ്ലോബല്‍ വാട്ടർ ഓർഗനൈസേഷന്റെ പ്രവർത്തനങ്ങള്‍ ഖസാക്കിസ്ഥാൻ നിർദേശിക്കുന്ന ഇന്റർനാഷനല്‍ വാട്ടർ ഓർഗനൈസേഷന് വലിയ പിന്തുണയേകുമെന്ന് സുലൈമാനോവ വ്യക്തമാക്കി. അസ്താനയില്‍ നടന്ന പ്രാദേശിക പരിസ്ഥിതി ഉച്ചകോടിക്കിടെയായിരുന്നു നേതാക്കളുടെ പ്രശംസ. സഊദിയുടെ സാങ്കേതിക വൈദഗ്ധ്യം എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

സഊദി റെയില്‍വേയില്‍ റെക്കോർഡ് കുതിപ്പ്; മൂന്ന് മാസത്തിനിടെ യാത്ര ചെയ്തത് 4.5 കോടിയിലധികം പേർ

ഐക്യരാഷ്ട്രസഭയുടെ കീഴില്‍ പുതിയ ജലസംഘടന രൂപീകരിക്കുന്നതിനെക്കുറിച്ച്‌ നടന്ന വട്ടമേശ ചർച്ചയില്‍ സഊദി അറേബ്യ ഉള്‍പ്പെടെ 21 രാജ്യങ്ങള്‍ പങ്കെടുത്തു. സഊദി പരിസ്ഥിതി ജല കൃഷി മന്ത്രാലയത്തിലെ ഡെപ്യൂട്ടി മിനിസ്റ്റർ അബ്ദുല്‍ അസീസ് അല്‍ ഷൈബാനി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ചർച്ചയുടെ ഭാഗമായി. 2026 ഡിസംബറില്‍ നടക്കാനിരിക്കുന്ന യു.എൻ വാട്ടർ കോണ്‍ഫറൻസിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമാണ് ഈ പുതിയ നീക്കങ്ങള്‍. മരുഭൂമികള്‍ നിറഞ്ഞ ഭൂപ്രകൃതിയിലും ജലലഭ്യത ഉറപ്പാക്കാനാവുമെന്ന സഊദിയുടെ വൈദഗ്ധ്യം തങ്ങളുടെ രാജ്യത്തിന് വലിയ പാഠമാണെന്നും ഖസാക്കിസ്ഥാൻ പ്രതിനിധി ഓർമ്മിപ്പിച്ചു.

Kazakhstan praises Saudi Arabia's revolutionary achievements in irrigation and water management technology during a regional environmental summit in Astana. The meeting involved 21 countries, including Saudi Arabia, discussing the formation of a new international water organization under the United Nations ahead of the 2026 UN Water Conference.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham