ചേളാരി: സമസ്ത കേരള ജംഇയ്യതുല് മുഅല്ലിമീന് എഴുപതാം വാര്ഷികാഘോഷ സ്വാഗത സംഘം രൂപീകരണ കണ്വെന്ഷന് ഇന്ന് ഉച്ചക്ക് രണ്ടിന് ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില് നടക്കും.
പ്രസിഡന്റ് വാക്കോട് മൊയ്തീന് കുട്ടി ഫൈസിയുടെ അധ്യക്ഷതയില് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്ഡ് ജനറല് സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. സമസ്ത മുശാവറ അംഗങ്ങള്, പോഷക സംഘടനാ ഭാരവാഹികള് തുടങ്ങിയവര് പങ്കെടുക്കും. മൂന്നുവര്ഷം നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം 2027 ജനുവരിയില് തമിഴ്നാട്ടിലെ നീലഗിരിയില് വച്ച് നടക്കും. 2029ലാണ് എഴുപതാം വാര്ഷിക സമാപന സമ്മേളനം.
ഇന്ന് ചേരുന്ന സ്വാഗത സംഘം രൂപീകരണ കണ്വെന്ഷനില് സമസ്ത കേരള ജംഇയ്യത്തുല് മുഅല്ലിമീന് സംസ്ഥാന, ജില്ലാ കൗണ്സില് അംഗങ്ങള് പങ്കെടുക്കണമെന്ന് സെന്ട്രല് കൗണ്സില് ഓഫീസില് നിന്ന് അറിയിച്ചു.

