ജിദ്ദ: മലപ്പുറം പനങ്ങാങ്ങര തീകുന്ന്പറമ്പ് സ്വദേശിയായ തയ്യില്‍തൊടി കരിമ്പനക്കല്‍ ഷഫീഖ് (37) ജിദ്ദയില്‍ അന്തരിച്ചു.
മസ്തിഷ്കാഘാതത്തെ തുടർന്ന് ഏകദേശം 25 ദിവസമായി ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം. കഴിഞ്ഞ 11 വർഷമായി സൗദി അറേബ്യയില്‍ പ്രവാസിയായിരുന്ന അദ്ദേഹം ജിദ്ദയിലെ അല്‍റാജിഹ് ബാങ്കില്‍ ജോലി ചെയ്തുവരികയായിരുന്നു. ഒരു വർഷം മുമ്പാണ് അവസാനമായി നാട്ടില്‍ അവധിക്ക് എത്തി തിരിച്ചുപോയത്.
പിതാവ് അയമുവും മാതാവ് കരുവാട്ടില്‍ റംലയുമാണ്. ഭാര്യ ഫർസാന തസ്നി ചെറുകോടൻ. മക്കള്‍: ലന ഷഫീഖ് (10), അലൻ (5). സഹോദരങ്ങള്‍: ഷിനാസ്, ശരീഫ. ആവശ്യമായ നിയമനടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
English Summary:
A 37-year-old expatriate from Panangangara in Kerala's Malappuram district, Shafeeq, passed away in Jeddah after undergoing treatment for a brain stroke for nearly 25 days. He had been working at Al Rajhi Bank and had lived in Saudi Arabia for around 11 years.

