Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജൂണ്‍ 26 സമസ്ത സ്ഥാപക ദിനം; മഹല്ലുകളില്‍ പതാക ഉയര്‍ത്തലും പ്രത്യേക പ്രാര്‍ത്ഥനയും

ജൂണ്‍ 26 സമസ്ത സ്ഥാപക ദിനം; മഹല്ലുകളില്‍ പതാക ഉയര്‍ത്തലും പ്രത്യേക പ്രാര്‍ത്ഥനയും

കോഴിക്കോട് : ജൂണ്‍ 26 സമസ്ത സ്ഥാപക ദിനത്തില്‍ മഹല്ലുകളില്‍ പതാക ഉയർത്തലും സമസ്തയുടെ സന്ദേശ പ്രചരണവും പ്രത്യേക പ്രാർത്ഥനയും നടക്കും.

1926 ജൂണ്‍ 26 ന് രൂപീകരിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ചരിത്ര പ്രസിദ്ധമായ നൂറാം വാർഷിക മഹാസമ്മേളനത്തിന് ശേഷം വരും നൂറ്റാണ്ടിലേക്കുള്ള പ്രയാണത്തില്‍ നിരവധി പദ്ധതികള്‍ ആവിഷ്കരിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് ഈ വർഷത്തെ സ്ഥാപക ദിനം എന്ന പ്രത്യേകത കൂടിയുണ്ട്.

സമസ്തയുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തില്‍ മഹല്ല്, മദ്രസ്സ തലങ്ങളിലും യൂണിറ്റ് തലങ്ങളിലും സമസ്ത യുടെ പതാക ഉയർത്തിയും സന്ദേശം കൈമാറിയും പ്രത്യേകം പ്രാർത്ഥന നടത്തിയും സ്ഥാപക ദിന പരിപാടികള്‍ വിജയിപ്പിക്കണമെന്ന് സമസ്ത കേരള ജം ഇ യ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍,ജനറല്‍ സെക്രട്ടറി പ്രൊ.കെ.ആലിക്കുട്ടി മുസ്ലിയാർ,ട്രഷറർ പി.പി.ഉമ്മർ മുസ്ലിയാർ കൊയ്യോട് എന്നിവർ അഭ്യർത്ഥിച്ചു.

Samastha foundation day on June 26

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham