കോഴിക്കോട്: കള്ളാടി മണ്ണിടിച്ചിലില് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ജെസിബി ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായി മന്ത്രി എ.പി അനില്കുമാര് പറഞ്ഞു.
നാല് സോണുകളായി തിരിച്ചാണ് പരിശോധന പുരോഗമിക്കുന്നത്. ഇതില് ഒന്നാമത്തെ സോണില് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇനി നാല് പേരെകൂടി കണ്ടെത്താനുണ്ട്.
അതേസമയം കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പരിശോധനകള് പൂര്ത്തിയാക്കിയതിന് ശേഷം കൂടുതല് വിവരങ്ങള് അറിയിക്കുമെന്ന് ഉദ്യോഗസ്ഥര് അറിയിച്ചു.

