Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കനത്ത മഴ: സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, കോഴിക്കോടും കണ്ണൂരും പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അവധിയില്ല

കനത്ത മഴ: സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, കോഴിക്കോടും കണ്ണൂരും പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അവധിയില്ല

കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അവധിയില്ല

തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലും നാളെ (ഓഗസ്റ്റ് 05, ബുധൻ) പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

മലയോര-തീരദേശ മേഖലകളില്‍ മഴ കനത്ത പശ്ചാത്തലത്തിലാണ് നടപടി.

സ്കൂളുകള്‍, അങ്കണവാടികള്‍, മദ്റസകള്‍, ട്യൂഷൻ സെൻ്ററുകള്‍ എന്നിവയ്ക്ക് അവധി ബാധകമായിരിക്കും.

പ്രൊഫഷണല്‍ കോളജുകള്‍ സാധാരണ പോലെ പ്രവർത്തിക്കും. നേരത്തെ നിശ്ചയിച്ച പൊതു/സർവകലാശാലാ പരീക്ഷകള്‍ക്കും ഓണ്‍ലൈൻ ക്ലാസുകള്‍ക്കും മാറ്റമുണ്ടായിരിക്കില്ല.

കണ്ണൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; പ്രൊഫഷണല്‍ കോളേജുകള്‍ പ്രവർത്തിക്കും

പ്രതികൂല കാലാവസ്ഥയെ തുടർന്ന് കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (05-08-2026) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മദ്രസകള്‍, ട്യൂഷൻ സെന്ററുകള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

എന്നാല്‍ പ്രൊഫഷണല്‍ കോളേജുകള്‍ക്കും റസിഡൻഷ്യല്‍ സ്കൂളുകള്‍ക്കും അവധി ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കി. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കില്ല.

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഓഗസ്റ്റ് 5, ബുധൻ) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും ട്യൂഷൻ സെന്ററുകള്‍ക്കും അവധി ബാധകമാണ്. ജില്ലയില്‍ ഓറഞ്ച് അലർട്ട് നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

എന്നാല്‍ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റർവ്യൂകള്‍ക്കും മാറ്റമുണ്ടാകില്ലെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക അറിയിച്ചു. അവധി മൂലം നഷ്ടപ്പെടുന്ന അധ്യയന സമയം ഓണ്‍ലൈൻ ക്ലാസുകള്‍ ഉള്‍പ്പെടെ നടത്തി പരിഹരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.

തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴയും താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തില്‍ തൃശ്ശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (05.08.2026, ബുധൻ) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ദുരന്തനിവാരണ നിയമം അനുസരിച്ചാണ് മുൻകരുതല്‍ നടപടിയായി അവധി നല്‍കിയിരിക്കുന്നത്.

അങ്കണവാടികള്‍, മദ്രസകള്‍, നഴ്സറികള്‍, ട്യൂഷൻ സെന്ററുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റർവ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കില്ല. നഷ്ടപ്പെടുന്ന അധ്യയന സമയം പിന്നീട് ക്രമീകരിക്കാൻ സ്ഥാപന മേധാവികള്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

സുരക്ഷാ നിർദ്ദേശങ്ങള്‍:

പുഴകള്‍, തോടുകള്‍, ക്വാറികള്‍, വെള്ളക്കെട്ടുകള്‍ എന്നിവയ്ക്ക് സമീപത്തേക്ക് കുട്ടികള്‍ പോകാൻ അനുവദിക്കരുത്.

ശക്തമായ മഴയുള്ളതിനാല്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂർണ്ണമായും ഒഴിവാക്കുക.

മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവർ തദ്ദേശ ഭരണകൂടത്തിന്റെയും ദുരന്തനിവാരണ സേനയുടെയും നിർദ്ദേശങ്ങള്‍ കർശനമായി പാലിക്കണം.

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഓഗസ്റ്റ് 5, ബുധനാഴ്ച) ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചു.

അങ്കണവാടികള്‍, ട്യൂഷൻ സെന്ററുകള്‍, റെസിഡൻഷ്യല്‍ സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള പ്രത്യേക ക്ലാസുകള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. എന്നാല്‍, മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും സർവകലാശാലാ പരീക്ഷകള്‍ക്കും മാറ്റമുണ്ടായിരിക്കില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും നാളെ അവധി

പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച (05.08.2026) ജില്ലാ കളക്ടർ എ. നിസാമുദ്ധീൻ ഐ.എ.എസ് അവധി പ്രഖ്യാപിച്ചു.

തുടർച്ചയായ മഴയെത്തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും, പല സ്കൂളുകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവർത്തിച്ചു വരുന്നതിനാലുമാണ് നടപടി. അങ്കണവാടികള്‍ക്കും ട്യൂഷൻ സെന്ററുകള്‍ക്കും അവധി ബാധകമാണ്. എന്നാല്‍ മുൻപ് നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ലെന്ന് കളക്ടർ അറിയിച്ചു.

ആലപ്പുഴയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും അവധി

ജില്ലയില്‍ അതിശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച (05.08.2026) ജില്ലാ കളക്ടർ ഷാജി വി നായർ അവധി പ്രഖ്യാപിച്ചു.

ഇടുക്കിയില്‍ നാളെ (ഓഗസ്റ്റ് 5) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ജില്ലയില്‍ കനത്ത മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ നാളെ (ഓഗസ്റ്റ് 5, ബുധനാഴ്ച) പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷൻ സെന്ററുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും. എന്നാല്‍ വിദ്യാർത്ഥികള്‍ മുഴുവൻ സമയവും താമസിച്ച്‌ പഠിക്കുന്ന റസിഡൻഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈ അവധി ബാധകമല്ലെന്ന് അധികൃതർ അറിയിച്ചു.

കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കാസറഗോഡ് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ആഗസ്റ്റ് 5, ബുധൻ) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ഇന്ന് റെഡ് അലർട്ടും നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തുടർച്ചയായി പെയ്യുന്ന മഴയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും ജലാശയങ്ങള്‍ കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മുൻകരുതല്‍ നടപടിയെന്ന നിലയില്‍ അവധി നല്‍കിയത്.

അങ്കണവാടികള്‍, സ്കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷൻ സെന്ററുകള്‍, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ള എല്ലാ മതബോധന സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.

അതേസമയം, മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും നാളെ (05-08-2026) ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, മതപഠന ക്ലാസുകള്‍, ട്യൂഷൻ സെന്ററുകള്‍, പരിശീലന സ്ഥാപനങ്ങള്‍, സ്പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.

എന്നാല്‍, റസിഡൻഷ്യല്‍ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി ബാധകമല്ല. റസിഡൻഷ്യല്‍ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ സുരക്ഷ അതത് സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തണമെന്നും, സാഹചര്യത്തിനനുസരിച്ച്‌ അവധി നല്‍കുന്ന കാര്യം തീരുമാനിക്കാമെന്നും കളക്ടർ അറിയിച്ചു.

മറ്റു പ്രധാന നിർദേശങ്ങള്‍:

അതീവ ജാഗ്രതാ നിർദേശം: റെഡ് അലർട്ടുമായി ബന്ധപ്പെട്ട് വയനാട് ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും പൊതുജനങ്ങള്‍ കർശനമായി പാലിക്കണം.

വിനോദസഞ്ചാരികള്‍ക്ക് മുന്നറിയിപ്പ്: ജില്ലയിലെത്തുന്ന വിനോദസഞ്ചാരികള്‍ അതീവ ജാഗ്രത പാലിക്കണം. സുരക്ഷിതമായ താമസസ്ഥലങ്ങളില്‍ തന്നെ തുടരുകയും അധികൃതരുടെ നിർദേശങ്ങള്‍ കൃത്യമായി പാലിക്കുകയും ചെയ്യണം.

ചുരം യാത്രകളില്‍ നിയന്ത്രണം: താമരശ്ശേരി ചുരം, ബോയ്സ് ടൗണ്‍–പാല്‍ച്ചുരം വഴിയുള്ള യാത്രക്കാർ അതീവ ശ്രദ്ധ പുലർത്തണം. അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂർണമായും ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.

Heavy rainfall has prompted authorities to declare a holiday tomorrow for all educational institutions, including professional colleges, across four districts in Kerala to ensure student safety.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham