വയനാട്: ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില് നാളെ ബുധനാഴ്ച (ഓഗസ്റ്റ് 5) ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.
അങ്കണവാടികള്‍, മതപഠന ക്ലാസുകള്‍, ട്യൂഷൻ സെന്ററുകള്‍, പരിശീലന സ്ഥാപനങ്ങള്‍, സ്പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
എന്നാല്‍ റെസിഡൻഷ്യല്‍ സ്കൂളുകള്‍ക്കും റെസിഡൻഷ്യല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ല. അതേസമയം, ഇത്തരം സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ സുരക്ഷ അതത് സ്ഥാപന മേധാവികള്‍ ഉറപ്പാക്കണമെന്നും സാഹചര്യത്തിനനുസരിച്ച് സുരക്ഷ മുൻനിർത്തി അവധി നല്‍കാമെന്നും അറിയിച്ചു.
റെഡ് അലർട്ടിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും പൊതുജനങ്ങള്‍ കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്. വിനോദസഞ്ചാരികള്‍ സുരക്ഷിതമായ താമസസ്ഥലങ്ങളില്‍ തന്നെ തുടരുകയും അധികൃതരുടെ നിർദേശങ്ങള്‍ കൃത്യമായി പാലിക്കുകയും വേണം.
താമരശ്ശേരി ചുരം, ബോയ്സ് ടൗണ്‍–പാല്‍ച്ചുരം വഴിയുള്ള യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കി അനിവാര്യമായ യാത്രകള്‍ മാത്രം നടത്തണമെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.
Due to continued heavy rain in the district, the District Collector has declared a holiday tomorrow, Wednesday, August 5 for all educational institutions.

