കണ്ണൂർ: ജില്ലയിലെ വിവിധ ജയിലുകളില്‍ തടവുകാർ തമ്മില്‍ ഏറ്റുമുട്ടലും ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണവും. കണ്ണൂർ സ്പെഷ്യല്‍ സബ് ജയിലില്‍ പ്രിസണ്‍ ഓഫിസർക്ക് മർദനമേറ്റപ്പോള്‍, കണ്ണൂർ സെൻട്രല്‍ ജയിലില്‍ കാപ്പ തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് കുത്തേറ്റു.
സബ് ജയിലിലെ ആക്രമണത്തില്‍ അസിസ്റ്റൻ്റ് പ്രിസണ്‍ ഓഫിസർ ചില്‍നേഷ് ചന്ദ്രനാണ് പരുക്കേറ്റത്. പീഡനക്കേസില്‍ റിമാൻഡില്‍ കഴിയുന്ന സുഹൈല്‍ എന്ന തടവുകാരനാണ് ഉദ്യോഗസ്ഥനെ മർദിച്ചത്. അസിസ്റ്റൻ്റ് സൂപ്രണ്ടിൻ്റെ പരാതിയില്‍ കണ്ണൂർ ടൗണ്‍ പൊലിസ് സുഹൈലിനെതിരെ കേസെടുത്തു.
കണ്ണൂർ സെൻട്രല്‍ ജയിലില്‍ കാപ്പ തടവുകാർ തമ്മിലുണ്ടായ വാക്കേറ്റമാണ് രൂക്ഷമായ ആക്രമണത്തില്‍ കലാശിച്ചത്. സംഭവത്തില്‍ കോട്ടയം സ്വദേശിയായ മനുവിനാണ് കുത്തേറ്റത്. എറണാകുളം സ്വദേശി അപ്പുവാണ് മനുവിനെ ആക്രമിച്ചതെന്ന് ജയില്‍ അധികൃതർ വ്യക്തമാക്കി. ഗുരുതരമായി പരുക്കേറ്റ മനുവിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Two separate incidents of violence were reported in Kannur jails. At the Kannur Special Sub Jail, an assistant prison officer was assaulted by a remand prisoner, while at the Kannur Central Jail, a clash between KAAPA detainees resulted in one inmate getting stabbed.

