Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കര്‍ണാടകയില്‍ ഇനി ഡി.കെ യുഗം; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു, ജി പരമേശ്വര ഉപമുഖ്യമന്ത്രി

കര്‍ണാടകയില്‍ ഇനി ഡി.കെ യുഗം; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു, ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കര്ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാര് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭരണഘടന ഉയര്ത്തിപ്പിടിച്ചായിരുന്നു ഡി.കെയുടെ സത്യപ്രതിജ്ഞ.

ബംഗളൂരുവിലെ രാജ്ഭവനില് (ലോക് ഭവന്) വെച്ച്‌ നടന്ന ചടങ്ങില് കേരള മുഖ്യമന്ത്രി വി.ഡി സതീശന്, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, എ.ഐ.സി.സി ജനറല് സെക്രട്ടറി കെ.സി വേണുഗോപാല് എന്നിവരടക്കം നിരവധി പ്രമുഖരാണ് പങ്കെടുത്തത്. ഡി.കെയ്ക്കൊപ്പം ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

സ്ഥാനമൊഴിഞ്ഞ സിദ്ധരാമയ്യക്ക് പകരക്കാരനായാണ് 'ഡികെ' സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രം നിയന്ത്രിക്കാന് എത്തുന്നത്. പദവി ഒഴിഞ്ഞ മുന് മുഖ്യമന്ത്രി സിദ്ധരാമയ്യയെ കഴിഞ്ഞ ദിവസം എ.ഐ.സി.സി പ്രവര്ത്തക സമിതിയില് ഉള്പ്പെടുത്തിയിരുന്നു.

മുഖ്യമന്ത്രിക്കൊപ്പം ഇന്ന് സത്യപ്രതിജ്ഞ ചെയ്യേണ്ട 13 മന്ത്രിമാരുടെ പട്ടികയ്ക്ക് കോണ്ഗ്രസ് ഹൈക്കമാന്ഡ് ഇന്നലെ അംഗീകാരം നല്കിയിരുന്നു. സിദ്ധരാമയ്യയുടെ മകന് യതീന്ദ്ര സിദ്ധരാമയ്യ, എ.ഐ.സി.സി അധ്യക്ഷന് മല്ലികാര്ജ്ജുന ഖാര്ഗെയുടെ മകന് പ്രിയങ്ക് ഖാര്ഗെ തുടങ്ങിയ പ്രമുഖരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. മലയാളികളായ യു.ടി ഖാദറും കെ.ജെ ജോര്ജും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ജൂണ് 18ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭ വീണ്ടും വിപുലീകരിക്കുമെന്നാണ് ഹൈക്കമാന്ഡ് വൃത്തങ്ങള് വ്യക്തമാക്കുന്നത്.

കര്ണാടകയിലെ 135 കോണ്ഗ്രസ് എം.എല്.എമാരില് 108 പേരുടെയും പിന്തുണ സിദ്ധരാമയ്യയ്ക്കായിരുന്നു. എന്നാല് 27 എം.എല്.എമാരുടെ പിന്തുണ മാത്രമുണ്ടായിരുന്ന ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിക്കാന് ഹൈക്കമാന്ഡ് പ്രത്യേക താല്പര്യമെടുക്കുകയായിരുന്നു.

കേരളത്തില് മുന്പ് പരീക്ഷിച്ചതുപോലെയുള്ള അധികാര വികേന്ദ്രീകരണ/കൈമാറ്റ ഫോര്മുലയാണ് ഹൈക്കമാന്ഡ് കര്ണാടകയിലും നടപ്പിലാക്കുന്നത്. 2028ലാണ് കര്ണാടകയില് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. നിലവില് 80 വയസ്സ് പിന്നിട്ട സിദ്ധരാമയ്യയെ മുന്നിര്ത്തി അടുത്ത തെരഞ്ഞെടുപ്പിനെ നേരിടുന്നതിനേക്കാള്, പ്രായത്തില് 14 വയസ്സ് കുറവുള്ള ഊര്ജ്ജസ്വലനായ ഡി.കെ ശിവകുമാര് പാര്ട്ടിയെ നയിക്കട്ടെ എന്ന ദീര്ഘവീക്ഷണമാണ് കോണ്ഗ്രസ് നേതൃത്വത്തിനുള്ളത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില് പാര്ട്ടിയെ സജ്ജമാക്കുക എന്ന വലിയ ദൗത്യമാണ് പുതിയ മുഖ്യമന്ത്രിക്ക് മുന്നിലുള്ളത്.

A new political chapter has begun in Karnataka as D. K. Shivakumar was sworn in as the Chief Minister and officially assumed office. In the new administration, G. Parameshwara took oath as the Deputy Chief Minister. The swearing-in ceremony marked a significant transition in the state's leadership, with the new government expected to outline its policy priorities and governance agenda in the coming days.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham