Wednesday, 27 Jan, 7.02 pm സുപ്രഭാതം

ലേറ്റസ്റ്റ് ന്യൂസ്
കാര്‍ഷിക നിയമത്തില്‍ പ്രതിഷേധം: അഭയ് സിങ് ചൗട്ടാല എം.എല്‍.എ സ്ഥാനം രാജിവച്ചു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച്‌ ഹരിയാന നിയമസഭയിലെ ഇന്ത്യന്‍ നാഷനല്‍ ലോക് ദള്‍ എം.എല്‍.എ അഭയ് സിങ് ചൗട്ടാല സ്ഥാനം രാജിവച്ചു. ചൗട്ടാലയുടെ രാജി സ്വീകരിച്ചതായി സ്പീക്കര്‍ ഗ്യാന്‍ ചന്ദ് ഗുപ്ത അറിയിച്ചു.

ജനുവരി 26നുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമം പിന്‍വലിച്ചില്ലെങ്കില്‍ താന്‍ രാജിവച്ചതായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ട് അഭയ് സിങ് ചൗട്ടാല സ്പീക്കര്‍ക്ക് നേരത്തെ കത്ത് നല്‍കുകയായിരുന്നു.

ഹരിയാന നിയമസഭയിലെ ഏക ഐ.എന്‍.എല്‍.ഡി എം.എല്‍.എ ആണ് അഭയ് ചൗട്ടാല. മുന്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ചൗട്ടാലയുടെ മകനാണ്. കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങലെ കരിനിയമങ്ങള്‍ എന്ന് വിശേഷിപ്പിച്ച ചൗട്ടാല ജനാധിപത്യ വിരുദ്ധമായ മാര്‍ഗത്തിലൂടെയാണ് നിയമം പാസാക്കിയെടുത്തതെന്നും ആരോപിച്ചിരുന്നു. ഈ മാസം ആദ്യത്തില്‍ നിയമസഭാ മന്ദിരത്തിലേക്ക് ട്രാക്റ്റര്‍ ഓടിച്ചെത്തിയായിരുന്നു ചൗട്ടാല രാജി സമര്‍പ്പിച്ചത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Suprabhaatham
Top