Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കശുവണ്ടി കോര്‍പറേഷന്‍ അഴിമതി; പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സി.ബി.ഐക്ക് അനുമതി

കശുവണ്ടി കോര്‍പറേഷന്‍ അഴിമതി; പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സി.ബി.ഐക്ക് അനുമതി

കൊച്ചി: കേരള സ്റ്റേറ്റ് കാഷ്യൂ ഡെവലപ്മെന്റ് കോര്പറേഷന് അഴിമതിക്കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന് സി.ബി.ഐക്ക് അനുമതി നല്കാന് തീരുമാനിച്ചതായി സംസ്ഥാന സര്ക്കാര് ഹൈക്കോടതിയെ അറിയിച്ചു.

കോടതിയുടെ നിര്ദേശം പാലിച്ചുകൊണ്ടാണ് തീരുമാനം. സി.ബി.ഐക്ക് പ്രോസിക്യൂഷന് അനുമതി നല്കാനുള്ള കോടതി നിര്ദേശം പാലിക്കാത്തതിന് വ്യവസായ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷിനെതിരായ കോടതിയലക്ഷ്യ ഹരജിയിലാണ് സര്ക്കാര് ഇക്കാര്യം അറിയിച്ചത്. അഡ്വക്കേറ്റ് ജനറല് കെ. ജാജു ബാബുവാണ് സര്ക്കാരിന് വേണ്ടി ഇക്കാര്യം കോടതിയില് വ്യക്തമാക്കിയത്. തുടര്ന്ന്, പ്രോസിക്യൂഷന് അനുമതി നല്കിക്കൊണ്ടുള്ള സര്ക്കാര് ഉത്തരവിന്റെ പകര്പ്പ് ഹാജരാക്കാന് ജസ്റ്റിസ് എ. ബദറുദ്ദീന് അധ്യക്ഷനായ ബെഞ്ച് സര്ക്കാരിനോട് നിര്ദേശിക്കുകയും കേസ് എട്ടിലേക്ക് മാറ്റുകയും ചെയ്തു.

കശുവണ്ടി ഇറക്കുമതിയിലും വാങ്ങലിലും അഴിമതി നടന്നതായുള്ള ആരോപണം സി.ബി.ഐ നേരത്തെ അന്വേഷിച്ചിരുന്നു. അന്വേഷണത്തിനൊടുവില്, മുന് ചെയര്മാനും ഐ.എന്.ടി.യു.സി സംസ്ഥാന പ്രസിഡന്റുമായ ആര്. ചന്ദ്രശേഖരന്, മുന് മാനേജിങ് ഡയരക്ടര് കെ.എ രതീഷ് എന്നിവരടക്കം നാലുപേരെ പ്രതികളാക്കിയിരുന്നു. തുടര്ന്ന് സി.ബി.ഐ സംസ്ഥാന സര്ക്കാരിനോട് പ്രോസിക്യൂഷന് അനുമതി തേടിയെങ്കിലും കോടതിയുടെ നിര്ദേശം ഉണ്ടായിട്ടും വ്യവസായ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി അനുമതിനല്കാന് പലതവണ വിസമ്മതിച്ചു. ഇതേത്തുടര്ന്നാണ് കോടതിയലക്ഷ്യ ഹരജി ഫയല് ചെയ്തത്.

നേരത്തെയുള്ള വാദത്തിനിടെ, വനംവന്യജീവി വകുപ്പ് സെക്രട്ടറി ബിജുവാണ് പ്രോസിക്യൂഷന് അനുമതി നല്കാന് അധികാരപ്പെട്ട ഉദ്യോഗസ്ഥനെന്നും നിര്ദേശം പാലിക്കാന് കൂടുതല് സമയം വേണമെന്നും കോടതിയെ അറിയിച്ചിരുന്നു. ഇതനുസരിച്ച്‌, സി.ബി.ഐക്ക് പ്രോസിക്യൂഷന് അനുമതി നല്കാനുള്ള ഉത്തരവ് നടപ്പാക്കാന് അവസരമൊരുക്കുന്നതിനായി കോടതി കേസ് മാറ്റിവയ്ക്കുകയായിരുന്നു. ഇതിനിടെ, തന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയില് നിരുപാധികം ക്ഷമ ചോദിച്ചുകൊണ്ട് മുഹമ്മദ് ഹനീഷ് സത്യവാങ്മൂലം സമര്പ്പിച്ചിരുന്നു. വ്യാഴാഴ്ച അഡ്വക്കേറ്റ് ജനറലിന്റെ വിശദീകരണം പരിഗണിച്ച കോടതി, കോടതിയലക്ഷ്യ നടപടികളില് ഹനീഷ് സമര്പ്പിച്ച സത്യവാങ്മൂലത്തിനൊപ്പം കേസ് പരിഗണിക്കുന്നതിനായി എട്ടിലേക്ക് മാറ്റി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham