നെയ്റോബി: മധ്യ കെനിയയിലെ ബോര്ഡിംഗ് സ്കൂളിലുണ്ടായ തീപിടുത്തത്തില് 16 പേര് ദാരുണമായി കൊല്ലപ്പെട്ടു. നകുരു കൗണ്ടിയിലെ ഗില്ഗില് പ്രദേശത്തെ ഉതുമിഷി ഗേള്സ് ബോര്ഡിംഗ് അക്കാദമിയിലാണ് തീപിടുത്തം നടന്നത്.
ഇന്ന് പുലര്ച്ചെ ഒരു മണിക്കാണ് തീപിടുത്തം ഉണ്ടായത്.
ഏകദേശം 220 ഓളം വിദ്യാര്ഥികള് ഉറങ്ങി കിടന്ന ഡോര്മിറ്ററി കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ആദ്യം തീപ്പിടിച്ചത്. നിമിഷങ്ങള്ക്കകം തീ പടര്ന്നു പിടിച്ചു. കുട്ടികള് ഉറങ്ങി കിടക്കുന്നതുകാരണം രക്ഷപ്പെടുത്താന് കഴിഞ്ഞില്ല, ഇത് മരണസംഖ്യ ഉയരുന്നതിന് കാരണമായി.
മുകളില് നിന്നും താഴേക്ക് ചാടി രക്ഷപ്പെടാന് ശ്രമിച്ച കുട്ടികള്ക്ക് എല്ലിന് പൊട്ടലടക്കം ഗുരുതര പരുക്കേറ്റിട്ടുണ്ട്. പുലര്ച്ചെ മൂന്ന് മണിയോടെയാണ് തീയണക്കാന് സാധിച്ചതെന്ന് കെനിയന് റെഡ് ക്രോസ് അറിയിച്ചു.
71 കുട്ടികള് പ്രഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടതായും, പരിക്കേറ്റ 7 കുട്ടികള് നിലവില് ആശുപത്രിയില് തുടരുന്നതായും കെനിയന് വിദ്യാഭ്യാസ മന്ത്രി ജൂലിയസ് ഒഗാംബ വ്യക്തമാക്കി.
തീപിടിത്തത്തിനിടയില് സ്കൂള് കോബൗണ്ടിന് പുറത്തേക്ക് ഓടിയ കുട്ടികളെ കണ്ടെത്താനായി പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്രമസമാധാനപാലനത്തിനായി സ്കൂള് പരിസരത്ത് കനത്ത പൊലിസ് സുരക്ഷ ഏര്പ്പെടുത്തിട്ടുണ്ട്. തിപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
സ്കൂളില് കൃത്യമായി അഗ്ധിശമന സുരക്ഷാ മാനദണ്ഡങ്ങള് പാലിച്ചിരുന്നോ എന്ന് പരിശോധിക്കാന് വിദ്യാഭ്യാസ മന്ത്രാലയം അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം പൂര്ത്തിയാകുന്നതുവരേ സ്കൂള് താല്കാലികമായി അടച്ചിടാനും കുട്ടികളെ രക്ഷിതാക്കള്ക്കൊപ്പം അയക്കാനും അനുമതി നല്കി.

