മൂന്ന് മാസം നീണ്ട ആവേശകരമായ മത്സരങ്ങള്ക്ക് ശേഷം കേരള പ്രീമിയര് ലീഗ് (കെ.പി.എല് 2025-26) ഫൈനലിലേക്ക്. ഇന്ന് വൈകിട്ട് 7 മണിക്ക് തൃശൂര് കോര്പ്പറേഷന് സ്റ്റേഡിയത്തില് ശക്തരായ ഗോകുലം കേരള എഫ്.സിയും, ആദ്യ സീസണില് തന്നെ ഫൈനലിലെത്തിയ കാലിക്കറ്റ് എഫ്.സിയും തമ്മില് ഏറ്റുമുട്ടും.
ഈ സീസണിലെ ആദ്യ മത്സരത്തിലും ഇരുടീമുകളും ഏറ്റുമുട്ടിയിരുന്നു. അന്ന് കാലിക്കറ്റ് എഫ്.സി ഒരു ഗോളിന് ഗോകുലത്തെ തോല്പ്പിച്ച് മികച്ച തുടക്കം കുറിച്ചിരുന്നു. അതിനാല് തന്നെ ഫൈനലും ആവേശകരമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഇക്കുറി കെ.പി.എല്ലിന്റെ ഘടന കളി മികവ് തെളിയിക്കുന്നതായിരുന്നു. 7 ടീമുകള് വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് തൃശൂര് കോര്പ്പറേഷന് സ്റ്റേഡിയത്തില് നടന്ന വാശിയേറിയ മത്സരങ്ങള്ക്കൊടുവിലാണ് സൂപ്പര് 8 ചിത്രം തെളിഞ്ഞത്.14 ടീമുകളിലായി 400ലധികം കളിക്കാര് പങ്കെടുത്ത ടൂര്ണമെന്റില് ഗ്രൂപ്പ് ഘട്ടത്തില് മുന്നിലെത്തിയ 4 ടീമുകള് വീതം 'സൂപ്പര് 8' റൗണ്ടിലേക്ക് യോഗ്യത നേടി.
ആദ്യ സെമിയില് കേരള പൊലീസിനെ (2-1) വീഴ്ത്തി കാലിക്കറ്റ് എഫ്.സിയും, രണ്ടാം സെമിയില് കെ.എസ്.ഇ.ബിയെ (2-1) മറികടന്ന് ഗോകുലം കേരളയും ഫൈനലിലേക്ക് യോഗ്യത ഉറപ്പാക്കി.
ഗോകുലം കേരള ആറാം തവണയാണ് കെ.പി.എല് ഫൈനല് കളിക്കുന്നത്. നേരത്തെ 2017-18, 2020-21 സീസണുകളില് കിരീടം ചൂടിയ അവര് 3 തവണ റണ്ണേഴ്സ് അപ്പായിട്ടുണ്ട്. നേരത്തെ രണ്ട് തവണ കിരീടം നേടിയിട്ടുള്ള അവര് മൂന്നാം കിരീടമാണ് ലക്ഷ്യമിടുന്നത്. അതേസമയം, കന്നി സീസണില് തന്നെ ഫൈനലിലെത്തിയ കാലിക്കറ്റ് എഫ്.സി ചരിത്രം കുറികികാനാണ് ഇറങ്ങുന്നത്.
The Kerala Premier League (KPL) final takes center stage today as Gokulam Kerala FC and Calicut FC face off in a highly anticipated title showdown. Both teams have displayed impressive form throughout the tournament and will be aiming to lift the prestigious KPL trophy.

