Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേരളത്തിലെ സഹകരണ ബാങ്കുകളില്‍ ക്ലര്‍ക്ക് ആവാം; അരലക്ഷം വരെ ശമ്പളം വാങ്ങാം; അപേക്ഷ ജൂണ്‍ 06 വരെ

കേരളത്തിലെ സഹകരണ ബാങ്കുകളില്‍ ക്ലര്‍ക്ക് ആവാം; അരലക്ഷം വരെ ശമ്പളം വാങ്ങാം; അപേക്ഷ ജൂണ്‍ 06 വരെ

കേരള സഹകരണ സര്വീസ് പരീക്ഷ ബോര്ഡിന് കീഴില് ജൂനിയര് ക്ലര്ക്ക് റിക്രൂട്ട്മെന്റ് നടക്കുന്നു. വിവിധ സഹകരണ സംഘങ്ങളിലായാണ് ഒഴിവ് വന്നിട്ടുള്ളത്.

താല്പര്യമുള്ളവര് സിഎസ്‌ഇബി വെബ്സൈറ്റ് മുഖേന ജൂണ് 06ന് മുന്പായി അപേക്ഷ നല്കണം.

തസ്തികയും ഒഴിവുകളും

സഹകരണ സര്വീസ് പരീക്ഷ ബോര്ഡിന് കീഴില് ജൂനിയര് ക്ലര്ക്ക് റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള് 11.

ക്ലാസ് 2 മുതല് ക്ലാസ് 7 വരെയുള്ള ബാങ്കുകളിലാണ് ഒഴിവ് വന്നിട്ടുള്ളത്.

പ്രായപരിധി

18 വയസുമുതല് 40 വയസുവരെ പ്രായമുള്ളവരായിരിക്കണം. എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗക്കാര്ക്ക് നിയമാനുസൃത വയസിളവ് ബാധകം.

യോഗ്യത

എസ്.എസ്.എല്.സി വിജയിക്കണം.

സബോര്ഡിനേറ്റ് പേഴ്സണല് കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയര് ഡിപ്ലോമ ഇന് കോ-ഓപ്പറേഷന്) വിജയിക്കണം.

കൂടാതെ സഹകരണം ഐശ്ചിക വിഷയമായി പഠിച്ച ബി.കോം, ഡിഗ്രി, അല്ലെങ്കില് ഏതെങ്കിലും വിഷയത്തില് ഡിഗ്രിയും, സഹകരണ ഹയര് ഡിപ്ലോമയും.

ഒഴിവുള്ള ബാങ്കുകള്

റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് സഹകരണ സംഘം, തിരുവനന്തപുര

കളവംകോടം എസ്.സി.ബി, ആലപ്പുഴ

ഈരാറ്റുപേട്ട എയ്ഡഡ് സ്കൂള് ടീച്ചേഴ്സ് സിഎസ്, കോട്ടയം

ദി ഗവണ്മെന്റ് എംപ്ലോയീസ് സഹകരണ സംഘം, കോട്ടയം

നാളികേര വികസന ബോര്ഡിന് കീഴില് കൊച്ചിയില് ജോലിയവസരം; 35,400 രൂപമുതല് ഒന്നര ലക്ഷംവരെ ശമ്പളം വാങ്ങാം

താഴേക്കാട് സര്വീസ് സഹകരണ സംഘം, തൃശൂര്

ചെമ്പ്രശേരി സര്വീസ് സഹകരണ ബാങ്ക് ലിമിറ്റഡ്, മലപ്പുറം

ഏറനാട് പ്രാഥമിക സഹകരണ കാര്ഷിക ഗ്രാമ വികസന ബാങ്ക്, മലപ്പുറം

ശമ്പളം

റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് സഹകരണ സംഘം, തിരുവനന്തപുര16420 - 42670
കളവംകോടം എസ്.സി.ബി, ആലപ്പുഴ12740 - 34320
ഈരാറ്റുപേട്ട എയ്ഡഡ് സ്കൂള് ടീച്ചേഴ്സ് സിഎസ്, കോട്ടയം14270 - 37880
ദി ഗവണ്മെന്റ് എംപ്ലോയീസ് സഹകരണ സംഘം, കോട്ടയം12740 - 34320
താഴേക്കാട് സര്വീസ് സഹകരണ സംഘം, തൃശൂര്14270 - 37880
ചെമ്പ്രശേരി സര്വീസ് സഹകരണ ബാങ്ക് ലിമിറ്റഡ്, മലപ്പുറം14270 - 37880
ഏറനാട് പ്രാഥമിക സഹകരണ കാര്ഷിക ഗ്രാമ വികസന ബാങ്ക്, മലപ്പുറം19450 - 51650

അപേക്ഷിക്കേണ്ട വിധം

താല്പര്യമുള്ളവര് സഹകരണ സര്വീസ് പരീക്ഷ ബോര്ഡിന്റെ ഒഫീഷ്യല് വെബ്സൈറ്റ് സന്ദര്ശിക്കുക. ശേഷം കരിയര് പേജില് നിന്ന് ജൂനിയര് ക്ലര്ക്ക് റിക്രൂട്ട്മെന്റ തിരഞ്ഞെടുത്ത് വായിച്ച്‌ മനസിലാക്കുക. തുടര്ന്ന് ഒറ്റത്തവണ രജിസ്ട്രേഷന് പൂര്ത്തിയാക്കി അപേക്ഷിക്കണം.

സംശയങ്ങള്ക്ക് ചുവടെ നല്കിയ നോട്ടിഫിക്കേഷന് കാണുക.

അപേക്ഷ: https://keralacseb.kerala.gov.in/

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham