ദോഹ: ഖത്തർ റെയില്‍വേ കമ്പനിയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി എൻജിനീയർ ജാസിം മുഹമ്മദ് അല്‍ അൻസാരിയെ നിയമിച്ചു.
പുതിയ ഡയരക്ടർ ബോർഡിന്റെ ആദ്യ യോഗത്തിലായിരുന്നു പ്രഖ്യാപനം. ഖത്തർ റെയില്‍ ആസ്ഥാനത്ത് ചേർന്ന യോഗത്തിലായിരുന്നു നിർണായക തീരുമാനം. ഗതാഗത മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അല്‍ഥാനിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. ഡോ. അബ്ദുല്ല ബിൻ അബ്ദുല്‍ അസീസ് അല്‍ സുബൈക്ക് പകരക്കാരനായാണ് അല്‍ അൻസാരി ചുമതലയേല്‍ക്കുന്നത്. 2012 ജനുവരി മുതല്‍ അദ്ദേഹം ഖത്തർ റെയിവേയുമായി ചേർന്ന് പ്രവൃത്തിക്കുന്ന വ്യക്തിത്വമാണ്. അദ്ദേഹം നേരത്തെ കമ്പനിയുടെ ചീഫ് ഓഫ് പ്രോഗ്രാം ഡെലിവറിയായിരുന്നു.
പുരാവസ്തുക്കള്‍ അനധികൃതമായി വിറ്റഴിച്ചു; 11 പേർക്ക് പിഴ ചുമത്തി സഊദി ഹെറിറ്റേജ് കമ്മിഷൻ
ഖത്തർ റെയിലില്‍ എത്തുന്നതിന് മുൻപ് മുനിസിപ്പാലിറ്റി മന്ത്രാലയം, പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍), മക്കീൻ ഹോള്‍ഡിങ് എന്നിവിടങ്ങളില്‍ എൻജിനീയറിങ്, ഓപറേഷൻസ് വിഭാഗങ്ങളില്‍ പ്രധാന തസ്തികകള്‍ വഹിച്ചു. 2011 മുതല്‍ ഖത്തർ റെയിലിനെ നയിച്ച ഡോ. അല്‍ സുബൈയുടെ കീഴില്‍ കമ്പനി നിരവധി നാഴികക്കല്ലുകള്‍ പിന്നിട്ടു. ദോഹ മെട്രോ, ലോകകപ്പ് 2022, ലൂസൈല്‍ ട്രാം എന്നിവയില്‍ നിർണായകമായിരുന്നു അദ്ദേഹത്തിന്റെ സംഭാവനകള്‍. ഖത്തർ നാഷനല്‍ വിഷൻ 2030ന്റെ ഭാഗമായി റെയില്‍വേ മേഖലയെ വികസിപ്പിക്കുന്നതിലും പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതിലും ഡോ. അല്‍ സുബൈ വലിയ പങ്കുവഹിച്ചതായി ബോർഡ് യോഗം വ്യക്തമാക്കി.
Engineer Jassim Mohammed Al Ansari has been appointed as the new CEO of Qatar Rail, succeeding Dr. Abdulla bin Abdulaziz Al Subaie. Al Ansari, who previously served as the Chief of Programme Delivery, takes over the leadership after a decade of significant milestones, including the successful operation of the Doha Metro and Lusail Tram networks.

