Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കൊച്ചിയിലെ സിനഗോഗിന് തീവെച്ച എബിന്‍ പോള്‍ 'ലോറന്‍സ് ബിഷ്‌ണോയി' ഗ്രൂപ്പിലുള്ളയാളെന്ന് സൂചന

കൊച്ചിയിലെ സിനഗോഗിന് തീവെച്ച എബിന്‍ പോള്‍ 'ലോറന്‍സ് ബിഷ്‌ണോയി' ഗ്രൂപ്പിലുള്ളയാളെന്ന് സൂചന

കൊച്ചി: എറണാകുളം മാര്ക്കറ്റിലെ ജൂത ആരാധാനാലയമായ കടവുംഭാഗം സിനഗോഗിന് മുന്നില് തീയിട്ട കേസിലെ പ്രതി എബിന് ലോറന്സ് ബിഷ്ണോയി സംഘവുമായി ബന്ധമുള്ളതായി സംശയം.

ലോറന്സ് ബിഷ്ണോയി ഗ്രൂപ്പിന്റെ പേരിലുള്ള ടെലിഗ്രാം ഗ്രൂപ്പ് അംഗമാണ് എബിന്. ഗ്രൂപ്പിലെ 'ബോസ്' എന്ന ഐഡിയില് നിന്നുള്ള നിര്ദേശ തുടര്ന്നാണ് സിനഗോഗിന് മുന്നില് തീയിട്ടത്. എന്നാല് 'ബോസ്' എന്നത് ആരാണെന്ന കാര്യത്തില് ഇതുവരെ കണ്ടെത്താന് കഴിഞ്ഞിട്ടില്ല. എബിന്റെ പക്കല് നിന്ന് പിടിച്ചെടുത്ത ഡിജിറ്റല് ഉപകരണങ്ങളുടെ ഫൊറന്സിക് പരിശോധന തുടരുകയാണ്. ഇതിന്റെ റിപ്പോര്ട്ട് അന്വേഷണസംഘത്തിന് ലഭിക്കാന് സമയമെടുക്കും. ചാറ്റുകളെക്കുറിച്ച്‌ വിവരം കിട്ടാനായി ടെലഗ്രാമിന് പൊലിസ് കത്തയച്ചിട്ടുണ്ട്. മൂവാറ്റുപുഴയിലെ യൂസ്ഡ് കാര് ഷോറൂമില് തീയിട്ടതിന് 5000 രൂപയും സിനഗോഗിന് മുന്നില് തീയിട്ടതുമായി ബന്ധപ്പെട്ട് രണ്ടുലക്ഷം രൂപ മൂല്യമുള്ള ക്രിപ്റ്റോ കറന്സിയും എബിന് സ്വീകരിച്ചതായി മൊഴി നല്കിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham