തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കല് സര്വിസസ് കോര്പറേഷന്റെ വെയര്ഹൗസുകളില് സൂക്ഷിച്ച കോടികളുടെ മരുന്ന് കാലാവധി കഴിഞ്ഞ് ഉപയോഗശൂന്യമായ സംഭവത്തില് അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ.
മുരളീധരന്.
മാധ്യമവാര്ത്തകള്ക്ക് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടല്. പത്തുവര്ഷത്തെ ഇടപാടുകള് സമഗ്രമായി അന്വേഷിക്കാന് ആരോഗ്യവകുപ്പ് പ്രിന്സിപ്പല് സെക്രട്ടറിക്ക് മന്ത്രി നിര്ദേശം നല്കി. മരുന്നുകളെക്കുറിച്ചും വിതരണം ചെയ്ത കമ്പനികളുടെ വിശദവിവരങ്ങളും അന്വേഷിക്കും. ഒരുമാസത്തിനകം റിപ്പോര്ട്ട് നല്കാനാണ് നിര്ദേശം.പിണറായി സര്ക്കാരിന്റെ കാലത്ത് ആരോഗ്യവകുപ്പ് വാങ്ങിക്കൂട്ടിയ കോടികളുടെ മരുന്നും പി.പി.ഇ കിറ്റുമാണ് ഉപയോഗിക്കാതെ നശിച്ചനിലയില് മെഡിക്കല് സര്വിസസ് കോര്പറേഷന്റെ സംഭരണശാലകളില് കണ്ടെത്തിയത്. മരുന്നുകള് പെട്ടി പോലും പൊട്ടിക്കാത്ത നിലയില് വെയര്ഹൗസുകളില് കുന്നുകൂടി കിടക്കുന്നതിന്റെ ദൃശ്യങ്ങള് പുറത്തുവന്നിരുന്നു.
ആരോഗ്യവകുപ്പിന് കീഴിലുള്ള മെഡിക്കല് സര്വിസസ് കോര്പറേഷന്റെ സംസ്ഥാനത്തെ 16 വെയര്ഹൗസുകളിലാണ് കോടികളുടെ മരുന്ന് കൂന്നുകൂടി കിടക്കുന്നത്.
വന് സാമ്പത്തിക നഷ്ടമാണ് ഇതുമൂലം സര്ക്കാരിന് ഉണ്ടായത്. ഉപയോഗ്യശൂന്യമായ ഈ മരുന്നുകളും പി.പി.ഇ കിറ്റും നശിപ്പിക്കുന്നതും ആരോഗ്യവകുപ്പിന് തലവേദനയായി മാറി. ഇന്ത്യന് മെഡിക്കല് അസോസിയേഷന്റെ ഭാഗമായ ഇമേജിനാണ് നശിപ്പിക്കാനുള്ള ചുമതല. ഇതിന് 50 ലക്ഷം ചെലവുവരുമെന്നാണ് കണക്കാക്കുന്നത്.
വിതരണം ചെയ്യാതെ മരുന്നുകള് നശിച്ചതില് ദുരൂഹതയുണ്ടെന്നാണ് വിലയിരുത്തല്. ആവശ്യമായതിലും അധികം മരുന്ന് വാങ്ങിക്കൂട്ടിയത് വെട്ടിപ്പിനാണെന്നാണ് സംശയിക്കുന്നത്.
കേരള മെഡിക്കല് സര്വിസസ് കോര്പറേഷന് ലിമിറ്റഡിനാണ് (കെ.എം.എസ്.സി.എല്) മരുന്ന് വാങ്ങുന്നതിന്റെയും സംഭരണത്തിന്റെയും വിതരണത്തിന്റെയും ചുമതല. സംഭവത്തില്‍ കോര്പറേഷന് മാനേജ്മെന്റിന്റെ പങ്ക് അന്വേഷിക്കും.
The Kerala government has launched an enquiry into the accumulation of expired and unusable medicines in government hospitals before their scientific disposal. The investigation will examine how the stockpile built up, whether there were lapses in procurement or distribution, and identify those responsible. The findings are expected to help improve medicine management and prevent similar issues in the future.

