Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കോക്രോച്ച്‌ ജനതാ പാര്‍ട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെ ഇന്ത്യയിലേക്ക്; ഡല്‍ഹിയില്‍ പ്രതിഷേധം നടത്തുമെന്ന് പ്രഖ്യാപനം

കോക്രോച്ച്‌ ജനതാ പാര്‍ട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെ ഇന്ത്യയിലേക്ക്; ഡല്‍ഹിയില്‍ പ്രതിഷേധം നടത്തുമെന്ന് പ്രഖ്യാപനം

ന്യൂഡല്‍ഹി: കോക്രോച്ച്‌ ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ ഇന്ത്യയിലേക്ക്. ജൂണ്‍ ആറിന് ഡല്‍ഹിയില്‍ എത്തുമെന്നും വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറില്‍ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം എക്സില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

പ്രതിഷേധത്തില്‍ പങ്കെടുക്കാനും സ്വീകരിക്കാനുമായി വിമാനത്താവളത്തില്‍ എത്തണമെന്നും അഭിജീത് അഭ്യർഥിച്ചു.

സോഷ്യല്‍ മീഡിയ വഴി ശ്രദ്ധ നേടിയ കോക്രോച്ച്‌ ജനതാ പാർട്ടിയുടെ സ്ഥാപകനാണ് അഭിജീത് ദീപ്കെ. ഇൻസ്റ്റഗ്രാം പേജും മീം കണ്ടന്റുകളും ഉപയോഗിച്ച്‌ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ അഞ്ച് ദിവസം കൊണ്ട് 20 മില്യണിലധികം ഫോളോവേഴ്സിനെ നേടിയതോടെയാണ് അഭിജീതും, കോക്രോച്ച്‌ മൂവ്മെന്റും വാർത്തയില്‍ നിറയുന്നത്. മഹാരാഷ്ട്ര സ്വദേശിയായ 30കാരനായ അഭിജീത് ജേണലിസവും പബ്ലിക് റിലേഷൻസും പഠിച്ച വ്യക്തിയാണ്. നിലവില്‍ അമേരിക്കയിലിരുന്നാണ് അഭിജീത് ഇന്ത്യയില്‍ പാറ്റ വിപ്ലവം സൃഷ്ട്ടിച്ചത്.

ഗവർണർക്ക് വാഹനവ്യൂഹത്തിനായി റോഡ് തടഞ്ഞു; ഗർഭിണിയായ ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വൈകി; നടുറോഡില്‍ കുത്തിയിരുന്ന് യുവാവിന്റെ പ്രതിഷേധം

2020 മുതല്‍ 2023 വരെ ആം ആദ്മി പാർട്ടിയുടെ സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ കാമ്പയിൻ ടീമില്‍ പ്രവർത്തിച്ചിരുന്നു. അതുകൊണ്ട്തന്നെ, സി.ജെ.പി എന്നത് ആം ആദ്മി പാർട്ടിക്കുവേണ്ടി യുവാക്കളെ ആകർഷിക്കാൻ നിർമിച്ച ഒരു രഹസ്യ രാഷ്ട്രീയ പ്രെജക്‌ട് ആണെന്നും എ.എ.പിയുടെ ബി ടീമാണെന്നും ബി.ജെ.പി ആരോപിച്ചിരുന്നു. എന്നാല്‍ തനിക്ക് ഇപ്പോള്‍ എ.എ.പിയുമായി യാതൊരു ബന്ധമില്ലെന്ന് അഭിജീത് വ്യക്തമാക്കിയിരുന്നു.

"Abhijit Deepke, founder of the Cockroach Janata Party, is coming to India."

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham