Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കൊവിഡ് ചികിത്സക്ക് സോറിയാസിസിനുള്ള മരുന്ന് ഉപയോഗിക്കാന്‍ അനുമതി

കൊവിഡ് ചികിത്സക്ക് സോറിയാസിസിനുള്ള മരുന്ന് ഉപയോഗിക്കാന്‍ അനുമതി

ന്യൂഡല്‍ഹി: കൊവിഡ് ചികിത്സയ്ക്ക് സോറിയാസിസ് എന്ന ത്വക് രോഗത്തിന് നല്‍കുന്ന ഇറ്റൊലൈസുമാബ് എന്ന മരുന്ന് നല്‍കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി. ഗുരുതര ശ്വാസതടസം അനുഭവിക്കുന്ന രോഗികള്‍ക്കാണ് ഇറ്റൊലൈസുമാബ് നല്‍കുക. അടിയന്തര ഘട്ടങ്ങളില്‍ നിയന്ത്രിത രീതിയില്‍ മരുന്ന് നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നതെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഡോ. വി.ജി സൊമാനി പറഞ്ഞു. മരുന്ന് നല്‍കുന്നതിന് മുന്‍പ് രോഗിയുടെ അനുമതി തേടും.

ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന സൈറ്റോക്കിന്‍ റിലീസ് സിന്‍ഡ്രോമിനെ പ്രതിരോധിക്കാനാണ് ഈ മരുന്ന് നല്‍കുന്നത്. കൊവിഡ് രോഗികളില്‍ ഈ മരുന്നുപയോഗിച്ച്‌ നടത്തിയ പരീക്ഷണം തൃപ്തികരമായിരുന്നുവെന്ന് സൊമാനി പറഞ്ഞു.

പല്‍മനോളജിസ്റ്റുകളും ഫാര്‍മക്കോളജിസ്റ്റുകളും എയിംസിലെ വിദഗ്ധരും അടങ്ങുന്ന സമിതിയാണ് മരുന്ന് പരീക്ഷണം നടത്തിയത്. ഫലം തൃപ്തികരമായതുകൊണ്ടാണ് മരുന്ന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയതെന്ന് ഡോ. സൊമാനി വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham