Dailyhunt
കോഴിക്കോട് സ്ട്രോങ്ങ് റൂം വിവാദം: യുഡിഎഫിന്റെ പരാതി തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയില്ല

കോഴിക്കോട് സ്ട്രോങ്ങ് റൂം വിവാദം: യുഡിഎഫിന്റെ പരാതി തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയില്ല

കോഴിക്കോട്: കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ സ്ട്രോങ്ങ് റൂമുകള്‍ തുറന്നതുമായി ബന്ധപ്പെട്ട് യുഡിഎഫ് ഉന്നയിച്ച അട്ടിമറി ആരോപണങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി.

പേരാമ്പ്രയിലെയും കൊയിലാണ്ടിയിലെയും വരണാധികാരികള്‍ ചട്ടലംഘനം നടത്തിയിട്ടില്ലെന്നും അവർക്കെതിരെ നടപടിയെടുക്കേണ്ട സാഹചര്യമില്ലെന്നും കമ്മിഷൻ വ്യക്തമാക്കി.

ഹൈക്കോടതി നിർദ്ദേശപ്രകാരം പരാതിക്കാരെ ഓണ്‍ലൈനായി കേട്ട ശേഷമാണ് കമ്മിഷൻ ഉത്തരവിറക്കിയത്. ഇതോടെ ദിവസങ്ങളായി നിലനിന്ന രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് വിരാമമായത്.

പേരാമ്പ്രയില്‍ പോളിങ് രേഖകള്‍ സൂക്ഷിച്ച മെറ്റീരിയല്‍ റൂം തുറന്നതില്‍ ചട്ടലംഘനമില്ല. സ്ഥാനാർഥികളെ അറിയിക്കാതെ തിടുക്കത്തില്‍ റൂം തുറന്നു എന്നായിരുന്നു ആരോപണം. എന്നാല്‍, തുറന്നത് സ്ട്രോങ്ങ് റൂമല്ലെന്നും നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും കമ്മിഷൻ വിലയിരുത്തി.

കൊയിലാണ്ടിയില്‍ വരണാധികാരി സുരക്ഷാമേഖലയില്‍ പ്രവേശിച്ചത് ചട്ടവിരുദ്ധമല്ല. പതിവ് പരിശോധനകളുടെ ഭാഗമായാണ് ഉദ്യോഗസ്ഥൻ അവിടെ എത്തിയതെന്ന് കമ്മിഷൻ സ്ഥിരീകരിച്ചു.

അതേസമയം വിവാദത്തില്‍ വിശദീകരണവുമായി ജില്ലാ കളക്ടർ സ്നേഹില്‍ കുമാറും രംഗത്തെത്തി. വോട്ടിങ് യന്ത്രങ്ങള്‍ പൂർണ്ണമായും സുരക്ഷിതമാണെന്നും ഒരു തരത്തിലുള്ള ക്രമക്കേടും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

"പേരാമ്പ്രയിലെയും കൊയിലാണ്ടിയിലെയും വരണാധികാരികളെ മാറ്റില്ല. അവർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ സുതാര്യമായി നടക്കും എന്നും ജില്ലാ കളക്ടർ സ്നേഹില്‍ കുമാർ വ്യക്തമാക്കി.

വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമുകളില്‍ അട്ടിമറി നടക്കാൻ സാധ്യതയുണ്ടെന്ന് കാട്ടി കൊയിലാണ്ടിയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. പ്രവീണ്‍ കുമാർ ഉള്‍പ്പെടെയുള്ളവർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉദ്യോഗസ്ഥർ യുഡിഎഫ് പ്രതിനിധികളെ അറിയിക്കാതെ സ്ട്രോങ്ങ് റൂമിന് സമീപം എത്തിയതായിരുന്നു പ്രധാന ആക്ഷേപം. എന്നാല്‍, രാഷ്ട്രീയ പാർട്ടികളുടെ ഈ വാദങ്ങളെല്ലാം തെളിവില്ലാത്തതാണെന്ന് കണ്ടെത്തിയാണ് ഇപ്പോള്‍ കമ്മിഷൻ തള്ളിയിരിക്കുന്നത്.

മെയ് 4-ന് നിരോധനാജ്ഞ

വോട്ടെണ്ണല്‍ ദിനമായ മെയ് 4-ന് കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് അതിരുവിട്ട ആഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിനും ക്രമസമാധാനം ഉറപ്പാക്കുന്നതിനുമാണ് ഈ മുൻകരുതല്‍ നടപടിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

The Election Commission has officially rejected the UDF's complaint regarding alleged security breaches at the Kozhikode strong rooms. Following a High Court directive to address the matter, the Commission concluded that the returning officers for Perambra and Koyilandy did not violate any protocols.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham