Dailyhunt
ക്രമക്കേട് നടന്നെന്ന് ബിജെപി ആരോപണം;പശ്ചിമ ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളില്‍ നാളെ റീ പോളിങ്

ക്രമക്കേട് നടന്നെന്ന് ബിജെപി ആരോപണം;പശ്ചിമ ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളില്‍ നാളെ റീ പോളിങ്

കൊല്ക്കത്ത: പശ്ചിമ ബംഗാളില് രണ്ട് മണ്ഡലങ്ങളിലായി 15 ബൂത്തുകളില് റീ പോളിങ്. ഡയമണ്ട് ഹാര്ബര്, മഗ്രഹത്ത് പശ്ചിം എന്നീ നിയോജക മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് റീപോളിങ് നടത്താന് തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിട്ടത്.

വോട്ടെടുപ്പിനിടെ ക്രമക്കേടുകള് നടന്നിട്ടുണ്ടെന്ന പരാതിയിലാണ് റീ പോളിങ്ങിന് ഉത്തരവിട്ടതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. മഗ്രഹത്ത് പശ്ചിമിലെ 11 പോളിങ് സ്റ്റേഷനിലും, ഡയമണ്ട് ഹാര്ബറിലെ നാല് പോളിങ് സ്റ്റേഷനിലുമാണ് റീ പോളിങ്. ടിഎംസി ദേശീയ ജനറല് സെക്രട്ടറി അഭിഷേക് ബാനര്ജിയുടെ ശക്തി കേന്ദ്രമാണ് ഡയമണ്ട് ഹാര്ബര്.

ഗ്യാസ് വില വര്ധന; മെയ് 6ന് ഹോട്ടലുകള് അടച്ചിട്ട് സമരം

നാളെ രാവിലെ 7 മണിമുതല് 6 മണിവരെയായി റീ പോളിങ് നടക്കുമെന്നാണ് ഉത്തരവ്. ഇവിഎം ബട്ടണുകളില് കൃത്രിമം കാണിച്ചുവെന്ന ബിജെപി ആരോപണത്തെ തുടര്ന്നാണ് റീപോളിങ്ങിന് ഉത്തരവായത്.

“re-polling will be held in 15 booths across two constituencies in west bengal. the election commission has ordered re-polling in booths in the diamond harbour and magrahat paschim constituencies.”

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham