Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുംഭമേളയ്ക്ക് സ്വകാര്യ ലാബുകള്‍ നടത്തിയത് വ്യാജ കൊവിഡ് പരിശോധന; അന്വേഷിക്കാന്‍ സമിതി

കുംഭമേളയ്ക്ക് സ്വകാര്യ ലാബുകള്‍ നടത്തിയത് വ്യാജ കൊവിഡ് പരിശോധന; അന്വേഷിക്കാന്‍ സമിതി

ഹരിദ്വാര്‍: ഏകദേശം അരക്കോടിയിലേറെ പേര്‍ സംബന്ധിച്ച മഹാകുംഭ മേളയ്ക്കിടെ സ്വകാര്യ ലാബുകള്‍ നടത്തിയ കൊവിഡ് പരിശോധന വ്യാജമായിരുന്നുവെന്ന ആരോപണം അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചു. വെറും 'പേപ്പറില്‍ മാത്രമാ'ണ് പരിശോധന നടത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തല്‍.

ഏപ്രില്‍ ഒന്ന് മുതല്‍ 30 വരെ നടന്ന മഹാ കുംഭമേളയില്‍ കൊവിഡ് പ്രോട്ടോക്കോളുകളൊന്നും പാലിക്കാതെയാണ് ആളുകള്‍ ഒരുമിച്ചുകൂടിയത്. അതിനുശേഷമാണ് രാജ്യത്ത് വലിയ രീതിയില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചത്. കുംഭമേളയില്‍ പങ്കെടുത്ത ഭൂരിഭാഗം പേര്‍ക്കും പിന്നീട് കൊവിഡ് സ്ഥിരീകരിക്കുന്ന സ്ഥിതിയുണ്ടായിരുന്നു.

കുംഭമേളയ്‌ക്കെത്തുന്നവരെ പരിശോധിക്കാന്‍ ഹരിദ്വാര്‍ ജില്ലാ ഭരണകൂടം 13 സ്വകാര്യ ലാബുകളെ നിയോഗിച്ചിരുന്നു.

കൂടാതെ, കുംഭമേള കമ്മിറ്റിയും ഒന്‍പത് സ്വകാര്യ ലാബുകളെ വാടകയ്‌ക്കെടുത്തു. എന്നാല്‍ ഇവയെല്ലാം വ്യാജ പരിശോധന നടത്തുകയായിരുന്നുവെന്നാണ് ആരോപണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham