Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുതിപ്പിന് പിന്നാലെ കിതപ്പ്; രാവിലെ കൂടിയ സ്വര്‍ണവിലയില്‍ അരമണിക്കൂറിനകം ഇടിവ്

കുതിപ്പിന് പിന്നാലെ കിതപ്പ്; രാവിലെ കൂടിയ സ്വര്‍ണവിലയില്‍ അരമണിക്കൂറിനകം ഇടിവ്

കോഴിക്കോട്: രാവിലെ കുത്തനെ കൂടിയ സ്വര്ണവില അരമണിക്കൂറിനകം ഇടിഞ്ഞു. രാവിലെ 9.28ന് പവന് 1,680 രൂപ കൂടി 1,06,000 രൂപയായിരുന്നു.

എന്നാല്, 10 മണിയോടെ ഈ വില മാറി. പവന് 560 രൂപയാണ് പിന്നാലെ കുറഞ്ഞത്. ഗ്രാമിന് 70 രൂപയും കുറഞ്ഞു.

1,05,440 രൂപയാണ് പുതുക്കിയ പവന് വില. ഗ്രാമിന് 13,180 രൂപയായി. നേരത്തെ ഗ്രാമിന് 210 രൂപ കൂടി 13,250 ആയിരുന്നു നേരത്തെ വില.

ഇന്ന് രാവിലത്തെ വില
22 കാരറ്റ് സ്വര്ണം ഗ്രാമിന് 210 രൂപ കൂടി 13,250 ഉം പവന് 1,680 രൂപ കൂടി 1,06,000 രൂപയുമായി. വെള്ളി ഗ്രാമിന് അഞ്ച് രൂപ കൂടി 245 രൂപയാണ് വില.

24 കാരറ്റ്
ഗ്രാമിന് 14,455
പവന് 1,15,640

22 കാരറ്റ്
ഗ്രാമിന് 13,250
പവന് 1,06,000

18 കാരറ്റ്
ഗ്രാമിന് 10,841
പവന് 86,728

ഇറാന്-യു.എസ് യുദ്ധവിരാമത്തിനു ശേഷം സ്വര്ണത്തിന് വന് വില വര്ധന പ്രതീക്ഷിച്ചിരുന്നു. എന്നാല് യു.എസിലെ പണപ്പെരുപ്പം വിപണിയില് ചാഞ്ചാട്ടം സൃഷ്ടിക്കുകയാണ്. പണപ്പെരുപ്പം കുറയാതെ വന്നതോടെ ഫെഡറല് റിസര്വ് ബാങ്ക് പലിശ കുറക്കാത്തത് തുടര്ന്ന് പണമൊഴുക്ക് ബോണ്ടുകളിലേക്ക് ആവുന്നതിനിടയാക്കി. ഇത് സ്വര്ണ വില ഇടിയാന് കാരണമാവുകയുമായിരുന്നു. ജനുവരി 31ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ് നിലവിലെ എക്കാലത്തെയും ഉയര്ന്ന നിരക്ക്.

രാജ്യാന്തര വിപണിയിലും സ്വര്ണവില ഉയര്ന്നിട്ടുണ്ട്. സ്പോട്ട് ഗോള്ഡ് നിരക്കില് 0.7 ശതമാനത്തിന്റെ വര്ധനയുണ്ടായി. ഔണ്സിന് 4,057.92 ഡോളറായാണ് വില വര്ധിച്ചത്.

gold prices slipped within 30 minutes after a sharp increase in the morning. check the latest gold rate, price changes, and market updates.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham