Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുവൈത്ത് എയര്‍വേയ്‌സ് ടിക്കറ്റ് ഡൗണ്‍ഗ്രേഡ് വിവാദം: വ്യാജ പ്രചാരണങ്ങള്‍ തള്ളി അധികൃതര്‍

കുവൈത്ത് എയര്‍വേയ്‌സ് ടിക്കറ്റ് ഡൗണ്‍ഗ്രേഡ് വിവാദം: വ്യാജ പ്രചാരണങ്ങള്‍ തള്ളി അധികൃതര്‍

കുവൈത്ത് സിറ്റി: കുവൈത്ത് എയർവേയ്സിന്റെ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് ടിക്കറ്റ് ബുക്കിംഗുകള്‍ യാത്രക്കാരുടെ അനുമതിയില്ലാതെ ഇക്കോണമി ക്ലാസിലേക്ക് മാറ്റിയെന്ന പ്രചാരണം തള്ളി വിമാനക്കമ്പനി അധികൃതർ.

സോഷ്യല്‍ മീഡിയയിലും വിവിധ മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകള്‍ വാസ്തവവിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന് കുവൈത്ത് എയർവേയ്സ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഫസ്റ്റ് ക്ലാസിലും ബിസിനസ് ക്ലാസിലും ടിക്കറ്റ് എടുത്ത യാത്രക്കാരുടെ ബുക്കിംഗുകള്‍ ഏകപക്ഷീയമായി ഡൗണ്‍ഗ്രേഡ് ചെയ്തുവെന്ന തരത്തില്‍ യാത്രക്കാർക്കിടയില്‍ ആശങ്ക ഉയർന്നിരുന്നു. പ്രീമിയം സേവനങ്ങള്‍ക്കായി തുക നല്‍കിയ ശേഷം ഇക്കോണമി ക്ലാസിലേക്ക് മാറ്റുന്നത് യാത്രക്കാരുടെ അവകാശങ്ങളുടെ ലംഘനമാണെന്ന ആരോപണവും ഉയർന്നു. തുടർന്നാണ് സംഭവത്തില്‍ വ്യക്തത വരുത്തി കുവൈത്ത് എയർവേയ്സ് രംഗത്തെത്തിയത്.

അടിയന്തര പ്രവർത്തനപരമായ കാരണങ്ങളാല്‍ ഫ്ലൈറ്റ് ഷെഡ്യൂളുകളിലോ വിമാനങ്ങളുടെ തരം മാറ്റത്തിലോ മാറ്റം വരുത്തേണ്ട സാഹചര്യം ഉണ്ടായാല്‍, അത് കൃത്യമായ വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിച്ചാണ് കൈകാര്യം ചെയ്യുന്നതെന്ന് കമ്പനി അറിയിച്ചു. ഓപ്പറേഷണല്‍ അടിയന്തരാവസ്ഥകള്‍ മൂലമുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് യാത്രക്കാർ ഉത്തരവാദികളാകില്ലെന്നും, നിയമപ്രകാരമുള്ള നഷ്ടപരിഹാര നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമെന്നും വിമാനക്കമ്പനി ഉറപ്പുനല്‍കുന്നു. അത്തരം അപൂർവ്വ സന്ദർഭങ്ങളില്‍ യാത്രക്കാരുടെ സാമ്പത്തിക ബാധ്യതകളും സേവന അവകാശങ്ങളും പൂർണ്ണമായും സംരക്ഷിക്കപ്പെടാറുണ്ട്.

അടിസ്ഥാനമില്ലാത്ത ഇത്തരം വ്യാജ വാർത്തകളും അഭ്യൂഹങ്ങളും വിശ്വസിക്കരുതെന്നും യാത്രക്കാർക്ക് മികച്ചതും സുരക്ഷിതവുമായ യാത്രാനുഭവം നല്‍കാനാണ് കമ്പനി മുൻഗണന നല്‍കുന്നതെന്നും അധികൃതർ പ്രസ്താവനയില്‍ വ്യക്തമാക്കി. ടിക്കറ്റ് ബുക്കിംഗുകളുമായും വിമാന സർവീസുകളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ ഔദ്യോഗിക ചാനലുകള്‍ വഴി മാത്രം അറിയാൻ യാത്രക്കാർ ശ്രദ്ധിക്കണമെന്ന് കമ്പനി വക്താവ് അഭ്യർത്ഥിച്ചു. യാത്രക്കാരുടെ പരാതികള്‍ പരിഹരിക്കാനും സംശയങ്ങള്‍ ദൂരീകരിക്കാനും ഔദ്യോഗിക കസ്റ്റമർ കെയർ സംവിധാനങ്ങള്‍ ലഭ്യമാണെന്നും കമ്പനി അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham