കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ ഹവല്ലി മേഖല സല്‍വ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മർഹൂം ഇഖ്ബാല്‍ ഫൈസി അനുസ്മരണവും മജ്ലിസുന്നൂറും സംഘടിപ്പിച്ചു.
അനുസ്മരണ സംഗമം കെ.ഐ.സി കേന്ദ്ര പ്രസിഡണ്ട് അബ്ദുല്‍ ഗഫൂർ ഫൈസി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് റഫീഖ് അധ്യക്ഷത വഹിച്ചു. കേന്ദ്ര ജനറല്‍ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി. മുഹമ്മദ് അമീൻ മുസ്ലിയാർ ചേകന്നൂർ മജ്ലിസുന്നൂറിന് നേതൃത്വം നല്‍കി.
ഇ.എസ് അബ്ദുല്‍ റഹ്മാൻ ഹാജി,അഷ്റഫ് സല്‍വ,അബ്ദുല്‍ റഹീം ഹസനി, ഇഖ്ബാല്‍ മാവിലാടം,സൈനുല്‍ ആബിദ് സാല്‍മിയ, അബ്ദുല്‍ ഗഫൂർ തിക്കോടി,ബഷീർ മുന്നിപ്പാടി തുടങ്ങിയവർ സംസാരിച്ചു. മേഖല,യൂണിറ്റ് നേതാക്കള്‍ നേതൃത്വം നല്‍കി. സല്‍വ യൂണിറ്റ് സെക്രട്ടറി ഹുസൈൻ മച്ചംപാടി സ്വാഗതവും വൈസ് പ്രസിഡണ്ട് ഷഹീർ ബയാൻ നന്ദിയും പറഞ്ഞു.
The Kuwait Kerala Islamic Council (KIC), Salwa Unit under Hawally region, organized a memorial gathering and Majlisunnur in remembrance of the late Iqbal Faizi in Kuwait City. The event was inaugurated by KIC Central President Abdul Gafoor Faizi, with Unit President Rafiq presiding. Central General Secretary Zainul Abid Faizi delivered the memorial speech, while Muhammad Ameen Musliyar Chekannur led the Majlisunnur. Several community leaders addressed the gathering, and unit officials coordinated the program.

