കുവൈത്ത് സിറ്റി: കുവൈത്തില് വാഹനങ്ങള് കൂട്ടിയിടിച്ച് തീപിടിച്ച് അഞ്ചുപേര് മരിച്ചു. സിക്സ്ത് റിംഗ് റോഡില് ബുധനാഴ്ച വൈകുന്നേരം രണ്ട് വാഹനങ്ങള് കൂട്ടിയിടിച്ചാണ് അപകടം.
അപകടത്തില് ഒരാള്ക്ക് പരിക്കേറ്റിട്ടുണ്ട്.
സഅദ് അല് അബ്ദുല്ല പ്രദേശത്തിന് എതിര്വശത്താണ് സംഭവം. വിവരമറിഞ്ഞ് അല് തഹ്രീര് സ്റ്റേഷനില് നിന്നുള്ള ഫയര്ഫോഴ്സ് സംഘം ഉടന് തന്നെ സ്ഥലത്തെത്തിയതായി കുവൈത്ത് ഫയര് ഫോഴ്സ് അറിയിച്ചു. കൂട്ടിയിടിയെ തുടര്ന്ന് ഒരു വാഹനത്തിന് തീപിടിച്ചത് രക്ഷാപ്രവര്ത്തനം ദുഷ്കരമാക്കി.
അടിയന്തര രക്ഷാസംഘം അതിവേഗം തീയണയ്ക്കുകയും അപകടത്തില്പ്പെട്ടവരെ പുറത്തെടുക്കുകയും ചെയ്തു. വൈദ്യസഹായം നല്കുന്ന വിഭാഗം പരിക്കേറ്റയാള്ക്ക് ആവശ്യമായ പരിചരണം ലഭ്യമാക്കി.
അപകടത്തില് അഞ്ച് പേര് മരിച്ചതായും ഒരാള്ക്ക് പരിക്കേറ്റതായും അധികൃതര് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല് അന്വേഷണങ്ങള്ക്കും നിയമപരമായ തുടര്നടപടികള്ക്കുമായി കേസ് ബന്ധപ്പെട്ട വകുപ്പുകള്ക്ക് കൈമാറി.
Summary: Five people were killed and one person was injured following a horrific collision between two vehicles on Kuwait’s Sixth Ring Road. According to the Kuwait Fire Force, firefighters from Al Tahrir station responded to the incident, which occurred opposite the Saad Al Abdullah area.

