Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലഖ്‌നൗവില്‍ സൂപ്പര്‍ ആവാതെ പന്ത്: നായക സ്ഥാനം തെറിപ്പിച്ച്‌ ഗോയങ്കെ

ലഖ്‌നൗവില്‍ സൂപ്പര്‍ ആവാതെ പന്ത്: നായക സ്ഥാനം തെറിപ്പിച്ച്‌ ഗോയങ്കെ

ഖ്നൗ: ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ് ഋഷഭ് പന്ത്. ഐ.പി.എല്‍ ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് തീരുമാനം.

കഴിഞ്ഞ രണ്ട് സീസണുകളില്‍ 28 മത്സരങ്ങളില്‍ വെറും 10 ജയങ്ങള്‍ മാത്രമാണ് ലഖ്നൗവിന് നേടാനായത്. സീസണിലെ അവസാന മത്സരത്തിന് മുമ്പ് ആരാധകരോട് ഋഷഭ് പന്ത് പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.

'ഇത് ഞങ്ങള്‍ക്ക് ഏറെ പ്രയാസകരമായ സീസണായിരുന്നു. ടീമായും വ്യക്തിപരമായും ഒരുപാട് കാര്യങ്ങള്‍ പഠിക്കാൻ സാധിച്ചു. ഞങ്ങളെ പിന്തുണച്ച ആരാധകരോട് ക്ഷമ ചോദിക്കുന്നു. അടുത്ത സീസണില്‍ കൂടുതല്‍ ശക്തമായി തിരിച്ചുവരും,' എന്ന് ഋഷഭ് പന്ത് പറഞ്ഞു.

ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വലിയ പിന്തുണ നല്‍കിയ ആരാധകർക്ക് താരം നന്ദിയും അറിയിച്ചു. ഈ സീസണില്‍ ടീമിനുള്ളില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍. ടീമിന്റെ തീരുമാനങ്ങളില്‍ അമിത ഇടപെടലുകള്‍ ഉണ്ടായിരുന്നുവെന്ന സൂചനയും ഋഷഭ് പന്ത് നല്‍കിയിരുന്നു.

ക്യാപ്റ്റനായ ഋഷഭ് പന്തിനും വിമർശനങ്ങള്‍ നേരിടേണ്ടി വന്നു. ബൗളിംഗ് മാറ്റങ്ങളിലുണ്ടായ പിഴവുകളും സ്പിന്നർമാരെ ശരിയായി ഉപയോഗിക്കാത്തതും ടീമിന് തിരിച്ചടിയായി. മിച്ചല്‍ മാർഷിനെയും എയ്ഡൻ മാർക്രത്തെയും ഉള്‍പ്പെടുത്തിയ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് മാറ്റിയതും, ഋഷഭ് പന്തിന് സ്ഥിരമായ ബാറ്റിംഗ് സ്ഥാനം നല്‍കാത്തതും ടീമിന്റെ പ്രകടനത്തെ ബാധിച്ചു.

a disappointing season where Rishabh Pant failed to deliver "super" performances for the Lucknow Super Giants (LSG), team owner Sanjiv Goenka has decided to remove him from the captaincy. The decision comes after mounting pressure and management's desire for a leadership change to turn the team's fortunes around.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham