Dailyhunt
ലോകത്തെ മികച്ച 10 കയറ്റുമതി രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യമായി യു.എ.ഇയും

ലോകത്തെ മികച്ച 10 കയറ്റുമതി രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യമായി യു.എ.ഇയും

ദുബൈ: ലോക വ്യാപാര സംഘടനയുടെ (WTO) ഏറ്റവും പുതിയ റിപ്പോര്ട്ട് പ്രകാരം, കൂടുതല് ചരക്ക് കയറ്റുമതി ചെയ്യുന്ന ലോകത്തെ മികച്ച 10 മികച്ച രാജ്യങ്ങളുടെ പട്ടികയില് യു.എ.ഇ ആദ്യമായി ഇടംനേടി.

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂം ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വെറും അഞ്ച് വര്ഷത്തിനുള്ളില് യു.എ.ഇ ആഗോളതലത്തില് 17ാം സ്ഥാനത്തുനിന്ന് 9ാം സ്ഥാനത്തേക്ക് കുതിച്ചുചാട്ടം നടത്തിയെന്ന് അദ്ദേഹം തന്റെ എക്സ് അക്കൗണ്ടില് പങ്കുവെച്ച കുറിപ്പില് വ്യക്തമാക്കി. രാജ്യത്തിന്റെ ത്വരിതഗതിയിലുള്ള സാമ്ബത്തിക വളര്ച്ചയും ആഗോള വ്യാപാര രംഗത്തെ മികച്ച പ്രകടനവുമാണ് ഇത് അടിവരയിടുന്നത്.
കഴിഞ്ഞ വര്ഷം യു.എ.ഇയുടെ മൊത്തം വിദേശ വ്യാപാരം 6 ട്രില്യണ് ദിര്ഹത്തില് (1.6 ട്രില്യണ് ഡോളര്) എത്തിയതായി ശൈഖ് മുഹമ്മദ് പറഞ്ഞു. മുന്വര്ഷത്തെ അപേക്ഷിച്ച്‌ 15 ശതമാനത്തിന്റെ വര്ധനവാണിത്. ആഗോള വിപണിയില് ചരക്കുകളിലും സേവനങ്ങളിലുമായി രാജ്യം 584 ബില്യണ് ദിര്ഹത്തിന്റെ വ്യാപാര മിച്ചം രേഖപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്ത്തു.
യു.എ.ഇയില് വിശ്വാസമര്പ്പിക്കുന്നത് വളര്ച്ചയിലും സമൃദ്ധിയിലും മികച്ചൊരു ഭാവിയിലും വിശ്വാസമര്പ്പിക്കുന്നതിന് തുല്യമാണ്- അദ്ദേഹം പറഞ്ഞു.

Summary: Sheikh Mohammed bin Rashid Al Maktoum, Vice President and Prime Minister of the UAE and Ruler of Dubai, has announced that the UAE has entered the world’s top 10 exporters of goods for the first time, according to the latest report by the World Trade Organisation (WTO).

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham